കോട്ടയം: വിശ്വകര്‍മ്മജരുടെ അവകാശ പോരാട്ടങ്ങളെ ബിജെപി പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. വിശ്വകര്‍മ്മ യുവജന ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഇന്നലെ നടന്ന യുവജന മഹിളാ സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങളെ ചവിട്ടിമെതിച്ചാണ് ഇരുമുന്നണികളും അധികാരം കയ്യാളുന്നത്. യുഡിഎഫിന്റെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യം നല്‍കുകയാണ്.
വിശ്വകര്‍മ്മജരെ ഇരുമുന്നണികളും അവഗണിക്കുകയാണ്. പരമ്പാരഗത തൊഴിലാളികളായ വിശ്വകര്‍മ്മജര്‍ ആഗോളവത്കരണത്തെ തുടര്‍ന്ന് പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്നും വി. മുരളീധരന് പറഞ്ഞു. ഇവരുടെ തൊഴില്‍ നഷ്ടത്തിന് അര്‍ഹമായ പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല.
വിശ്വകര്‍മ്മദിനം തൊഴിലാളി ദിനമായി അംഗീകരിക്കണമെന്ന് ബിജെപി നിരന്തരം ആവശ്യപ്പെടുകയാണ്. തൊഴിലാളി സംഘടനയായ ബിഎംഎസ് ഇന്ത്യ മുഴുവനും സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മദിനം തൊഴിലാളിദിനമായി ആചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെവെച്ച യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാവുന്നില്ല. ആനുകൂല്യങ്ങള്‍ വാഗ്ദാനങ്ങളില്മാത്രം ഒതുങ്ങുകയാണെന്നും വി. മുരളീധരന് പറഞ്ഞു. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ. ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സഭാ സംസ്ഥാന പ്രസിഡന്റ് വി. കുമാരസ്വാമി, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. ശ്രീധരന്, സംസ്ഥാന ഖജാന്‍ജി കെ.കെ. ഹരി, ഫെഡറേഷന് സംസ്ഥാന സെക്രട്ടറി വി.എന്‍. ദിലീപ്, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കെ.എന്‍. ജനാര്ദ്ദനന് ആചാരി, വി.എന്‍. ചന്ദ്രമോഹന്, ബീനാ കൃഷ്ണന്, ഉദയമ്മ നാരായണന്‍കുട്ടി, പി. ശാന്തകുമാരി, പി.ആര്. ജയകുമാര്‍, രഞ്ജിത് മോഹന്‍ എന്നിവര്‍ സംസാരിച്ചു. പള്ളിയോട ശില്‍പ്പി ഐരൂര്‍ ചെല്ലപ്പനാചാരി, മൃദംഗ വിദ്വാന് ജി. ആനന്ദ് മല്ലപ്പള്ളി, ചിത്രകാരന് മോഹനന് മണിമല, രേഖാ ചിത്രകാരന് പി.പി. രാജേഷ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: