കൊച്ചി: മകന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ജീവതത്തില്‍ ഭയമില്ലാതെ മുന്നേറാമെന്ന ആ കുടുംബത്തിന്റെ സ്വപ്നത്തെ കീറിമുറിച്ച് മരണം അവനെ കീഴടക്കി.
മുളന്തുരുത്തി പെരുമ്പള്ളി കാട്ടുപാടത്ത് കുര്യാച്ചന്റെയും ഷീലയുടേയും മകനായ ഷിന്റോ കുര്യാക്കോസിനാണ്(27) ഈ ദുര്‍വിധിയുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്ഥാനത്തെ മൂന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്. ഗുരുതരമായ ഹൃദ്രോഗത്തെതുടര്‍ന്ന് ഡിസംബര്‍ മുതല്‍ ചികിത്സയിലായിരുന്ന ഷിന്റോയുടെ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ മെയ് 17നായിരുന്നു നടന്നത്.
മസ്തിഷ്ക മരണം സംഭവിച്ച കൊച്ചി സ്വദേശിനി കുമാരിയുടെ ഹൃദയമാണ് ഷിന്റോയ്ക്ക് നല്‍കിയത്. ശസ്ത്രക്രിയക്കുശേഷം ഹൃദയമിടിപ്പ് പൂര്‍വസ്ഥിതിയിലായിവരികയായിരുന്നു. എന്നാല്‍ വൃക്കകളും ശ്വാസകോശങ്ങളും തകരാറിലായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: