പത്തനാപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി കടുവാത്തോട് സ്വദേശി മനു(24), കറവൂര്‍ സ്വദേശി ജയന്(32) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ നിന്നും 1,30,000 രൂപയും ആറുപവനും മോഷ്ടിച്ച കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നത്; പീഡനത്തിന് ഇരയായിയെന്നു പറയുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്തായിന്നതിനാല് പെണ്‍കുട്ടിയുടെ താമസം ബന്ധുവും അച്ഛന്റെ ജ്യേഷ്ഠനുമായ കമുകുംചേരി ചിറ്റാശേരി കൈതോട് ചറുവിള വീട്ടില്‍ പ്രസാദിന്റെ പിടിയിലായിരുന്നു. പ്രസാദിന് വസ്തുവിറ്റുകിട്ടിയ തുകയായ പണവും സ്വര്‍ണവും പെണ്‍കുട്ടി മോഷ്ടിച്ച് പട്ടാഴി സ്വദേശിയായ മനുവിന് പലപ്പോഴായി നല്‍കുകയായിരുന്നു.
സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിഷയം കുന്നിക്കോട് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ ബിനോജ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയാണ് പണവും സ്വര്‍ണവും മോഷ്ടിച്ചതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മനുവും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ ശേഷം ജുവനെയില്‍ ഹോമിലയച്ചു. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: