കൊല്‍ക്കത്ത: കുട്ടിക്രിക്കറ്റിന്റെ മാമാങ്കത്തില്‍ ഇന്ന് കിരീടപ്പോരാട്ടം. വിഖ്യാതമായ ഈഡന് ഗാര്‍ഡനിലെ കളത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20) പുതുജീവന്‍ തേടുകയാണ്.
ഒത്തുകളി വിവാദത്തിന്റെ കളങ്കം മറക്കാന്‍ പാകത്തില്‍ ആവേശകരമായ ഒരന്ത്യം തന്നെ സംഘാടകര്‍ കൊതിക്കുന്നു. ചെന്നൈ ജയിച്ചാല്‍ അതവരെ മൂന്നാം കിരീടാഘോഷത്തിലേക്കു നയിക്കും. വിജയം ഇന്ത്യന്സിനൊപ്പമാണെങ്കില് കപ്പ് നടാടെ മുംബൈയിലേക്ക് വണ്ടികയറും.
തുല്യശക്തികളുടെ പോരാട്ടം ആറാം എഡിഷന്റെ ഫൈനലിന് ഈ വിശേഷണം മാത്രമേ ചേരു. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്നു തവണ ഇരു ടീമുകളും പരസ്പ്പരം മല്ലിട്ടു. ലീഗിലെ രണ്ടു മുഖാമുഖങ്ങളിലും മുംബൈ ജയിച്ചു. പക്ഷേ അതിപ്രധാന ഒന്നാം ക്വാളിഫയറില്‍ ഇന്ത്യന്‍സിനെ 48 റണ്‍സിന് തച്ചുതകര്‍ത്ത് മഹേന്ദ്ര സിങ് ധോണിയും സംഘവും കണക്കു തീര്‍ത്തു. ഒടുവില്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ നാലു വിക്കറ്റിന് കീഴടക്കി ഇന്ത്യന്‍ കലാശക്കളത്തിലെത്തി. ബാറ്റിങ്ങാണ് ചെന്നൈയുടെ കരുത്ത്. ഓപ്പണര്‍ മൈക്ക് ഹസിയും മധ്യനിരയില്‍ സുരേഷ് റെയ്നയുമൊക്കെ ഉശിരന്‍ ഫോമില്‍. ഇനി അവരിലാരെങ്കിലും പാളിയാലോ ധോണിയും രവീന്ദ്ര ജഡേജയും ഡെയ്ന്‍ ബ്രാവോയുമൊക്കെ രക്ഷകവേഷം കെട്ടും. ആര്. അശ്വിന്, ക്രിസ് മോറിസ്, മോഹിത് ശര്‍മ, ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം മോശമല്ലാത്ത പന്തേറിലൂടെ ചെന്നൈ ടീമിനെ താങ്ങിനിര്‍ത്തുന്നുണ്ട്. മുംബൈയുടെ ബൗളര്‍മാരും ചെന്നൈയുടെ ബാറ്റ്സ്മാന്മാരും തമ്മിലുള്ള പോരാട്ടമായും കളിയെ കണക്കാക്കാം. മിച്ചല്‍ ജോണ്‍സന്റെയും ലസിത് മലിംഗയുടെയും പേസിലും ഹര്ഭജന് സിങ്ങിന്റെ സ്പിന്നിലുമാണ് മുംബൈയുടെ പ്രധാന പ്രതീക്ഷ. 22 വിക്കറ്റുകളുമായി ജോണ്സന് മൂര്‍ച്ച വെളിപ്പെടുത്തിക്കഴിഞ്ഞു. നിര്‍ണായക സമയത്ത് ബ്രേക്ക് ത്രൂകള്‍ കണ്ടെത്തിയ ഭാജിയും അവസാന ഓവറുകളില്‍ കണിശത പുലര്‍ത്തിയ മലിംഗയും ഇന്ത്യന്‍സിന്റെ പ്രയാണത്തെ കുറച്ചൊന്നുമല്ല തുണച്ചത്. ഡെയ്ന്‍ സ്മിത്തിന്റെയും രോഹിത് ശര്‍മയുടെയും കീ്റോണ്‍ പൊള്ളാര്‍ഡിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും പവര്‍ ബാറ്റിങ്ങും മുംബൈയുടെ മോഹങ്ങള്‍ ആളിക്കത്തിക്കുന്നു. എന്നാല്‍ റോയല്‍സിനെതിരായ പ്ലേ ഓഫിലെ ബാറ്റിങ് പ്രകടനം തുടര്‍ന്നാല്‍ മുംബൈ വലയും. രാഹുല്‍ ദ്രാവിഡും കൂട്ടരും മുന്നില്‍വച്ച 166 റണ്‍സിന്റെ വിജയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ അവര്‍ ഏറെ ആയാസപ്പെട്ടു. 2ന് 125 എന്ന സുരക്ഷിതമായ നിലയില്‍ നിന്ന മുംബൈ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പരാജയമുഖത്തെത്തിയതാണ്.
പക്ഷെ, സമചിത്തത കൈവിടാത്ത അമ്പാട്ടി റായിഡുവും (11 പന്തില്‍ 17) ഹര്‍ഭജനും (6 നോട്ടൗട്ട്) ഋഷി ധവാനു(4 നോട്ടൗട്ട്ാമൊക്ക ചേര്‍ന്ന് ഒരു പന്തു ബാക്കിവച്ച് ടീമിനെ വിജയ തീരമണച്ചു. ഡെയ്ന്‍ സ്മിത്തും (62), ആദിത്യ താരെയും (35) നല്കിയ മികച്ച തുടക്കവും മുംബൈയെ സഹായിച്ചു. ചുരുക്കത്തില്‍ കന്നിക്കിരീടം ഉറപ്പിക്കാന്‍ മുംബൈ സംഘത്തിന് ബാറ്റിങ് മെച്ചപ്പെടുത്തിയേ മതിയാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: