ഒറ്റപ്പാലം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പുറംതിരിഞ്ഞു നില്ക്കുന്ന സമീപനം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മുന്നറിയിപ്പുനല്‍കി.
ഒറ്റപ്പാലത്തു നടന്ന ഹിന്ദുരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവഗിരിയിലെ പരിപാടിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെ എതിര്ത്തരാഷ്ട്രീയ പാര്‍ട്ടികള്‍ മദനിയെ സ്വീകരിക്കുവാന്‍ ഒന്നിച്ചു കൈകോര്‍ത്തത് കേരള ജനത മറന്നിട്ടില്ല.
ന്യൂനപക്ഷ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാനുള്ള നീക്കത്തിലാണ് ചില സംഘടനകള്‍. മലപ്പുറം, കോഴിക്കോട് ജില്ലകളെ വെട്ടിമുറിച്ച് മുസ്ലീം ഭൂരിപക്ഷമുള്ള ജില്ലകള്‍ രൂപീകരിക്കുവാനും ശ്രമമുണ്ട്. ആസാമടക്കമുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശികള്‍ക്ക് കുറുക്കുവഴികളിലൂടെ പ്രവേശനം നല്കിയ സര്‍ക്കാര്‍ കേരളത്തിലും അവര്‍ക്ക് ആധാര്‍ കാര്‍ഡുപോലുള്ള സംവിധാനം നല്കി വശത്താക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി. സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും ഫോണ്‍ ചോര്‍ത്തുന്നവര്‍ പാണക്കാട് തങ്ങളുടെ ഫോണ്‍ ചോര്‍ത്താന്‍ ധൈര്യം കാണിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
അഭിഭാഷകപരിഷത് ജില്ലാ ജോ.സെക്രട്ടറി അജിത്ശ്രീധര് അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്, വിശ്വഹിന്ദുപരിഷത് സംസ്ഥാനജോ. ജന റല്‍ സെക്രട്ടറി വി.ആര്.രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രചാര്‍ പ്രമുഖ് കെ.വി. ജയന് സ്വാഗതവും താലൂക്ക് കാര്യവാഹ് ദുര്‍ഗ്ഗാദാസ് നന്ദിയും പറഞ്ഞു.
നേരത്തെ കയറങ്കോടുനിന്നാരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, ആര്‍എസ്എസ് ജില്ലാ ബൗധിക് പ്രമുഖ് എം. സുകുമാരന്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി എം. രാമചന്ദ്രന്, ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ. ശശിധരന്, ഒ.വി. രാജന്, ജയന് മലനാട്, ടി. ശങ്കരന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: