കൊച്ചി: സാംസങ്ങ് ഇലക്ട്രോണിക്സിന്റെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ ഗാലക്സി സ്റ്റാര്‍ വിപണിയിലെത്തി. 1 ഗിഗാ ഹെര്‍ട്സ് പ്രൊസസര്‍ കരുത്തു നല്കുന്ന ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്സി സ്റ്റാറിന് 3 ഇഞ്ച് ടച്ച് സ്ക്രീനാണുള്ളത്. 2 മെഗാ പിക്സല്‍ കാമറ, 4.0 ബ്ലൂടുത്ത്, 512 എംബി ആര്‍എഎം, 32 ജിബി വരെയായി ഉയര്‍ത്താവുന്ന 4 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഗാലക്സി സ്റ്റാറിന്റെ പ്രധാന സവിശേഷതകള്‍.
ഇന്റലിജന്റ് മോഷന്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന ഗാലക്സി സ്റ്റാര്‍ റിഫ്രഷ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഫോണ്‍ ഒന്ന് കുലുക്കിയാല്‍ മാത്രം മതി, വോളിയം മ്യൂട്ട് ആക്കാന്‍ ഫോണ്‍ ഫ്ലിപ് ചെയ്താല്‍ മതിയാകും. ഓഫീസ്, വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഒന്നിച്ച് ഉപയോഗിക്കാവുന്ന ഇരട്ട സിം ഫോണാണിത്.സാംസങ്ങ് ചാറ്റ്ഓണ്‍, ഗുഗിള്‍ നൗ, സാംസങ്ങ് ആപ്പ്സ്റ്റോര്‍, തുടങ്ങിയ സേവനങ്ങള്‍ പ്രീലോഡഡ് ആയി ലഭിക്കുന്നു ഗാലക്സി സ്റ്റാറില്‍. ശക്തമായ 1200 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഇത്രയധികം സവിശേഷതകളുള്ള ഗാലക്സി സ്റ്റാറിന്റെ വില കേവലം 5240 രൂപ മാത്രമാണ്.
ജൂലൈ 31 വരെ ഗാലക്സി സ്റ്റാര്‍ വാങ്ങുമ്പോള്‍ വോഡാഫോണിന്റെ 2 മാസത്തേക്ക് 250 എംബി സൗജന്യ ഡാറ്റാ ഓഫറും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: