ന്യൂദല്‍ഹി: ഐസിഐസിഐ ബാങ്ക് മാനേജ്മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തുന്നു. 20 ശതമാനം വര്‍ധനവാണ് വരുത്തുന്നത്. ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയും ആയ ഛന്ദ കൊച്ചാറിന്റെ ശമ്പളത്തില്‍ 20.75 ശതമാനത്തോളം വര്‍ധനവാണുളളത്. ഈ വര്‍ഷം കൊച്ചാറിന് 5.12 കോടി രൂപയാണ് ശമ്പള ഇനത്തില്‍ ലഭിക്കുക. ഇത് കൂടാതെ മാസം തോറുമുള്ള സപ്ലിമെന്ററി അലവന്‍സ് 10-18 ലക്ഷം രൂപയായും ഉയര്‍ത്താനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസം ഈ ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്നത് 8.70 ലക്ഷം രൂപയാണ്.
മറ്റ് ഡയറക്ടര്‍മാരുടെ ശമ്പളത്തിലും 20 ശതമാനത്തില്‍ അധികം വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ എന്‍.എസ്.കണ്ണന്റെ ശമ്പളത്തില്‍ 26.17 ശതമാനത്തോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ഹ്യൂമന്‍ റിസോഴ്സ് മേധാവിയുമായ കെ.രാം കുമാറിന്റെ ശമ്പളം 24.78 ശതമാനം വര്‍ധിച്ച് 3.56 കോടി രൂപയിലെത്തി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് സബര്‍വാളിന്റെ ശമ്പളം 3.20 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. റിസര്‍വ് ബാങ്ക് പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ശമ്പള വര്‍ധനവ് വരുത്തിക്കൊണ്ടുള്ള ഐസിഐസിഐയുടെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: