തിരുവനന്തപുരം: സമുദായ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന സുകുമാരന്‍ നായരുടെ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. നിലവില്‍ ഐജിയെയാണ് ഇക്കാര്യം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കളക്ടര്‍ ചെയ്ത കുറ്റത്തിന് തഹസീല്‍ദാര്‍ അന്വേഷണം നടത്തുന്നതുപോലെയാണിത്. ഇന്റലിജന്‍സ് എഡിജിപിക്ക് നേരെയാണ് ഫോണ്‍ ചോര്‍ത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. എഡിജിപിക്കെതിരായ അന്വേഷണത്തിന് ഐജിയെ ചുമതലപ്പെടുത്തിയാല്‍ എങ്ങനെയാകുമെന്നും കോടിയേരി ചോദിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നിലനില്‍ക്കുന്നത് ആഭ്യന്തര വകുപ്പ് ഉപയോഗിച്ചാണ്. ഉപമുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്കുള്ള കെണിയാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: