ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്പോണ്സര്ഷിപ്പില് നിന്നും പിന്മാറില്ലെന്ന് പെപ്സി വ്യക്തമാക്കി. വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ഐപിഎല്‍ സ്പോണ്സര്ഷിപ്പില് നിന്നും പെപ്സി ഉടന്‍ പിന്മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബിസിസിഐയുമായി ഇക്കാര്യത്തില്‍ യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പെപ്സി കമ്പനി വക്താവ്, ഇക്കാര്യത്തില്‍ കമ്പനി നിയമമനുസരിച്ച് കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: