ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്നും പാക് അമ്പയര്‍ ആസാദ് റൗഫിനെ ഐസിസി പിന്‍വലിച്ചു. ഐപിഎല്ലിനോടുനബന്ധിച്ചുണ്ടായ ഒത്തുകളിയില്‍ പാക് അമ്പയറുടെ പങ്ക് അന്വേഷണവിധേയമായതിനെത്തുടര്ന്നാണ് നടപടി. അമ്പയറിന്റെ നടപടികളെപ്പറ്റി മുംബൈ പോലീസ് അന്വേഷിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ ഐസിസിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്ഡ്സണ് ആണ് ഇതറിയിച്ചത്.
വാതു വയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവരടങ്ങിയ രാജസ്ഥാന് റോയല്‍സിന്റെ വിവാദമത്സരത്തിലെ അമ്പയര്‍മാരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. മറ്റൊരു കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് രണ്ട് വാതു വയ്പ്പുകാരെ അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹിയിലെ വാതു വയ്പ്പില്‍ ഇവരും കളിക്കാരുടെ സംഘത്തോടൊപ്പമുണ്ടായിരുന്നെന്നാണ് പോലീസ് ഭാഷ്യം.
സംശയിക്കപ്പെടുന്ന അമ്പയര്‍ നിയന്ത്രിച്ച എല്ലാ മത്സരങ്ങളിലെയും അമ്പയറിംഗ് പരിശോധിച്ചുവരികയാണ്. ഒപ്പം ഇദ്ദേഹത്തിന്റെ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ അമ്പയര്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന ഒരു മോഡലിന്റെ പരാതി വന്‍ വിവാദത്തിന് വഴി വച്ചിരുന്നു. എന്നാല്‍ ഈ മോഡല്‍ പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു. രാജസ്ഥാന് റോയല്‍സ് കളിച്ച മൂന്നു മത്സരങ്ങളിലാണ് വാതു വയ്പ്പ് നടന്നതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കുന്നു. മെയ് 5ന് പുനെയില്‍ പൂനെ വാരിയേഴ്സ്, മെയ് 9ന് മൊഹാലിയില്‍ കിംഗ്സ് ഇലവന്, മെയ് 15ന് മുംബൈയില്‍ മുംബൈ ഇന്ത്യന്‍സ് എന്നിവരുമായി നടന്ന മത്സരങ്ങളിലാണിത് സംഭവിച്ചത്.
ഈ ഘട്ടത്തില്‍ അമ്പയര്‍ വാതു വയ്പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പറയാനാകില്ല. അറസ്റ്റിലായ മിക്ക വാതു വയ്പ്പുകാര്‍ക്കും നടന് വിന്ദു സിംഗിനും ഇദ്ദേഹവുമായി അടുത്ത ബന്ധമുണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ ഇദ്ദേഹത്തിന്റെ ചില പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് പറഞ്ഞു. ഈ അമ്പയര്‍ തങ്ങള്‍ക്ക് നല്ല അടുപ്പമുണ്ടെന്നും അദ്ദേഹത്തെ കാണാറുണ്ടെന്നും അറസ്റ്റിലായ വാതു വയ്പ്പുകാര്‍ പറഞ്ഞതായി മറ്റൊരുദ്യോഗസ്ഥനും വ്യക്തമാക്കി. ഇതെല്ലാം ഇവരെല്ലാവരും ഒരേകൂട്ടത്തിലാണെന്ന് തെളിയിക്കുന്നു. അതിനാല്‍ അമ്പയറിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: