അഞ്ചല്‍: ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ ഏറിയ പങ്കും നിലനില്‍ക്കുന്നത് കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലാണെന്നും നമ്മുടെ ജൈവവൈവിധ്യശൃംഖലകള് നശിച്ചാല്‍ കേരളം മരുഭൂമിയായി മാറുമെന്നും ഹിന്ദുഐക്യവേദി സംസ്ഥആന സെക്രട്ടറി തെക്കടം സുദര്ശന് പറഞ്ഞു.
ആറന്മുളയെ രക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന വാഹനപ്രചരണജാഥ നയിച്ചെത്തിയ അദ്ദേഹം അഞ്ചലില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിശാബോധം നഷ്ടപ്പെട്ട ഭരണകര്‍ത്താക്കള്‍ നാടുഭരിച്ചതിന്റെ ഫലമായി ഇന്ന് ഭൂമിയിലെ മൂന്നിലൊന്ന് വിഭാഗം ജീവികള്‍ വംശനാശത്തിലാണ്. ജൈവവൈവിധ്യസംരക്ഷണത്തിനുവേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡോ.ജയ്ന്‍ സ്മാര്‍ട്ട് പറയുന്നത് നാല്‍പ്പത്തിയേഴായിരം സസ്യ-ജീവികളില്‍ പതിനേഴായിരത്തിഇരുന്നൂറ്റിതൊണ്ണുറ്റൊന്നും ഇന്ന് വംശനാശഭീഷണിയിലാണ് എന്നാണ്. കരജീവികളില്‍ മുപ്പതും സസ്യങ്ങളില്‍ എഴുപതും ഇഴജന്തുക്കളില്‍ മുപ്പത്തഞ്ചും മത്സ്യങ്ങളില്‍ മുപ്പത്തേഴും പക്ഷികളില്‍ പന്ത്രണ്ടും ശതമാനം വംശനാശത്തിലാണ്. ഏതാനും വര്‍ഷം മുമ്പ് വരെയുണ്ടായിരുന്ന ഇഴജന്തുക്കളില്‍ 22 ഇനം ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായി. 160 തരം ഇയാംപാറ്റകളും ചിത്രശലഭങ്ങളും ഇല്ലാതായി. ഒച്ച് വര്‍ഗ്ഗത്തില്‍പെട്ട നത്തയ്ക്ക, ചെറിയതോട്ടുമീനുകളായ പരല്‍, വരാല്, നെടുമീന്‍ എന്നിവയും സംസ്ഥാനത്ത് മാത്രം കാണപ്പെട്ട പ്രത്യേകഇനം തവളകളും ഇന്നില്ല. വംശനാശപട്ടികയില്‍ നമ്മുടെ നെയ്മീനും ഉള്‍പ്പെടുന്നു.
കുളത്തൂപ്പുഴ, തെന്മല ഉള്‍പ്പെടെയുള്ള വനങ്ങളില്‍ ആസൂത്രിത അഗ്നിബാധയുണ്ടാക്കുന്നതായി തെക്കടം ആരോപിച്ചു. വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം നടത്തുന്നില്ല. കുളത്തൂപ്പുഴയാറില്‍ ബണ്ട് കെട്ടി ആറിനെ സംരക്ഷിക്കണമെന്ന ആവശ്യത്തോട് സ്ഥലം എംഎല്‍എ പുറംതിരിഞ്ഞുനില്‍ക്കുകയാണ്. അനധികൃതമായി നിലംനികത്തുന്നതിനും തണ്ണീര്‍തടങ്ങള്‍ നശിപ്പിക്കുന്നതിനും ഭരണാധികാരികള്‍ തന്നെ കൂട്ടുനില്‍ക്കുന്നതായി ആറന്മുള വിമാനത്താവളപദ്ധതിയെ പരാമര്‍ശിച്ച് തെക്കടം ചൂണ്ടിക്കാട്ടി.
പട്ടികജാതി-വര്‍ഗവിഭാഗങ്ങളെ കോളനികളിലും പുറമ്പോക്കുകളിലും തളച്ചിടുന്നതും വലിയ പാരിസ്ഥിതികപ്രശ്നമാണെന്നും അതിനാലാണ് അരിപ്പ ഭൂസമരം പരിസ്ഥിതി സമരമായി ഐക്യവേദി കാണുന്നതെന്നും തെക്കടം പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണന്, സംഘടനാ സെക്രട്ടറിമാരായ പുത്തൂര്‍ തുളസി, മഞ്ഞപ്പാറ സുരേഷ്, കെ.വി.സന്തോഷ്ബാബു, വാളത്തുംഗല്‍ അശോകന്, എസ്.വിജയമോഹന്, കൊച്ചുനാരായണന്, ശശിധരന്‍പിള്ള, ബി.ശൈലേന്ദ്രന് എന്നിവര്‍ ജാഥക്ക് നേതൃത്വം നല്കി.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനമനസാക്ഷി ഉണര്‍ത്തി ഹിന്ദുഐക്യവേദി നടത്തുന്ന നടത്തുന്ന പരിസ്ഥിതിസംരക്ഷണയാത്രക്ക് കിഴക്കന്‍മേഖലയില്‍ ഉജ്വലവരവേല്‍പ്പാണ് ലഭിച്ചത്. ആലഞ്ചേരി, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അരിപ്പയിലെ ആദിവാസി സമരഭൂമിയിലും ജാഥ എത്തിച്ചേര്‍ന്നു. അരിപ്പ സമരഭൂമിയില്‍ സമരനേതാക്കളായ പി.കെ.തങ്കപ്പന്, അബ്ദുല്‍ സലാം, രതീഷ് തുടങ്ങിയവര്‍ ജാഥയെ സ്വീകരിച്ചു. വൈകിട്ട് ആറിന് അഞ്ചലില്‍ യാത്രക്ക് സ്വീകരണം നല്കി. ജില്ലയിലെ രൂക്ഷമായ പരിസ്ഥിതി വിധ്വംസകപ്രവര്ത്തനങ്ങള്ക്കെതിരെയാണ് ജാഥ. പത്തനാപുരം, കലഞ്ഞൂര്‍, കൂട് എന്നിവിടങ്ങളിലെ അനധികൃത പാറമടകള്‍ സൃഷ്ടിക്കുന്ന ജീവല്‍പ്രശ്നങ്ങളും കിഴക്കന്‍മേഖലകളിലെ വനനശീകരണം, കല്ലടയാര്‍, കുളത്തൂപ്പുഴയാര്‍, ഇത്തിക്കരയാര്‍ എന്നിവയുടെ കയ്യേറ്റം അറയ്ക്കല്‍ മലമേല്‍ കയ്യേറ്റങ്ങള്‍, വ്യാപകമായ നിലംനികത്തലും അനധികൃത കുന്നിടിക്കലും അരിപ്പയിലെ ആദിവാസി ഭൂസമരം, ശാസ്താംകോട്ട തടാകസംരക്ഷണം എന്നിവയാണ് പ്രധാനമായും യാത്രയില്‍ ഉന്നയിക്കുന്നത്. യാത്ര 25ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: