കര്ണന് ശാരീരിക ശേഷിയുണ്ടായിരുന്നു. ബുദ്ധിശക്തിയുണ്ടായിരുന്നു, ആയുധബലം ഉണ്ടായിരുന്നു. കര്ണന് എല്ലാവിധ ശക്തികളും ഉണ്ടായിരുന്നു. അര്‍ജുനനേക്കാള്‍ വളരെ കേമനുമായിരുന്നു. അര്ജുനന് കര്ണനുണ്ടായിരുന്ന ഉദാരമനസ്കത ഇല്ലായിരുന്നു. കര്ണന് ഒരിക്കലും കൊടുത്തവാക്കില്നിന്ന് പിറകോട്ട് പോയിട്ടില്ല. സകല ഗുണങ്ങളും ത്യാഗശീലവും ഉണ്ടായിരുന്നെങ്കിലും കര്ണന് നാല് ദുഷ്ടരില്‍ ഒരാളായിരുന്നു. (ദുര്യോധനന്, ദുശ്ശാസനന്, ശകുനി, കര്ണന്) നീചനായ ദുര്യോധനന് കൊടുത്ത വാഗ്ദാനത്തില്‍നിന്ന് കര്ണന് പിന്മാറാന് കഴിയുമായിരുന്നില്ല. ദുര്‍ജനങ്ങളോട് സംസ ര്‍ഗം ചെയ്താല്‍ ദുര്‍ഗുണങ്ങള്‍ നിങ്ങളില്‍ സ്ഥാനംപിടിക്കും. അതുപോലെ നിങ്ങള്‍ സജ്ജന സംസര്ഗത്തിലാണെങ്കില് നിങ്ങളില്‍ സദ്ഗുണങ്ങള്‍ പുഷ്ടിപ്രാപിക്കുന്നു. അഗ്നിയുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ കരിക്കട്ട അഗ്നിയെപ്പോലെ ജ്വലിക്കുന്നു. അത് ‘നിങ്ങളുടെ കൂട്ടുകാര്‍ എങ്ങനെയുള്ളവരാണോ നിങ്ങളും അതുപോലെ ആയിത്തീരും. ആട്ട ഏതുതരത്തിലുള്ളതാണോ അതനുസരിച്ചായിരിക്കും ചപ്പാത്തിയുടെ ഗുണം. ഭക്ഷ ണം എന്തായിരുന്നുവോ അതായിരിക്കും തികട്ടലും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: