മനുഷ്യരോട് തുലനം ചെയ്യത്തക്ക ചില ഗുണങ്ങള്‍ വെറും ഒരു പുഴുവിനുണ്ടെന്ന് ഒരു ദിവസം ഉണരുമ്പോള്‍ നാം കണ്ടെത്തുകയില്ലെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു. അത്യന്തദുഷ്ടന്നുമുണ്ടാവാം എനിക്ക് തീരെയില്ലാത്ത ചില സദ്ഗുണങ്ങള്‍. എന്റെ ജീവിതത്തിലെന്നാളും ഞാനത് കാണുന്നുണ്ട്. ആ കാട്ടുമാടനെ നോക്കുക, അത്ര മഹനീയമായ കായബലം എനിക്കുണ്ടായിരുന്നെങ്കില്‍! അവന് ഇഷ്ടംപോലെ തിന്നുന്നു, കുടിക്കുന്നു; ഒരുപക്ഷേ രോഗമെന്തന്നറിയാതെ; അതേ സമയം ഞാന്‍ അനുനിമിഷം കഷ്ടപ്പെടുകയാണ്. അവന്റെ ശരീരത്തിനായി എന്റെ മസ്തിഷ്കം വെച്ചുമാറുന്നതില്‍ ഞാന്‍ എത്രയോവട്ടം സന്തോഷിക്കുമായിരുന്നു! ഈ ജഗത്തുമുഴുവന്‍ തിരയും കുഴിയും മാത്രം; കുഴിയില്ലാതെ തിരയുണ്ടാവില്ല. തോലനം, സര്‍വത്ര. നിങ്ങള്‍ക്ക് മഹത്തായ ഒരു വസ്തുവുണ്ട് – നിങ്ങളുടെ അയല്ക്കാരന് മറ്റൊരു മഹത്തായതുണ്ട്. നിങ്ങള്‍ പുരുഷനെയും സ്ത്രീയെയും വിധിക്കുന്നത് അവരവരുടെ മഹിമയുടെ മാനദണ്ഡംവച്ചുവേണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: