കൊല്ലം: മണ്‍സൂണ്‍ കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് തീരുമാനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്റെ അധ്യക്ഷതയില്‍ വകുപ്പ് തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തീരുമാനമായി.
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെയും, നഗരസഭകളുടേയും നേതൃത്വത്തില്‍ വിവിധ വകുപ്പ് പ്രവര്‍ത്തകരേയും വിദ്യാര്‍ഥികളെയും സന്നദ്ധ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി ഗ്രാമപഞ്ചായത്ത്-നഗരസഭ വാര്‍ഡുതലത്തില്‍ ശുചിത്വ സ്ക്വാഡുകള്‍ രൂപീകരിക്കും.
സ്ക്വാഡുകള്‍ ഓരോ വീടും സന്ദര്‍ശിച്ച് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും അവയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തും. ഓരോ വാര്‍ഡിലും ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി പദ്ധതികള്‍ തയ്യാറാക്കുകയും സ്ക്വാഡുകളുടെ ചുമതലയാണ്. പത്തുപേരടങ്ങുന്ന വാര്‍ഡുതല വോളണ്ടിയര്‍മാര്‍ ഓരോ വാര്‍ഡും സന്ദര്‍ശിക്കുകയും വീടുകളിലെ മാലിന്യ ഉറവിടം കണ്ടെത്തുകയും ചെയ്യണം. വിവരങ്ങള്‍ വീടുതല രജിസ്റ്ററില്‍ രേഖപ്പെടുത്തി ക്രോഡീകരിച്ച് വാര്‍ഡുതല ശുചിത്വ സമിതിയെ ഏല്‍പ്പിക്കണം.
വാര്‍ഡ് തലത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് പഞ്ചായത്ത്-നഗരസഭ തലത്തില്‍ കര്‍മപരിപാടികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം.
ജില്ലയിലെ എല്ലാ ജീവനക്കാരും ജനപ്രതിനിധികളും സ്ഥാപനങ്ങള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, അറവുശാലകള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ച് ഡ്രൈഡേയുടെ ഭാഗമാക്കണം. മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ പൊട്ടിപ്പുറപ്പെടാവുന്ന എലിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായത്തോടെ വാര്‍ഡുതല ശുചിത്വ സമിതികള്‍ വഴി എലി നശീകരണത്തിനുള്ള കേക്കുകള്‍ വിതരണം ചെയ്യും. വാര്‍ഡ് തലത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ച് മാതൃകയാകുന്ന ശുചിത്വ സമിതിക്കും ഗ്രാമപഞ്ചായത്തിനും പ്രത്യേക പുരസ്കാരം നല്‍കും. കര്‍മ പരിപാടി ആവിഷ്ക്കരിക്കുന്നതിനും ഫലപ്രദമായി നടപ്പാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത്-നഗരസഭ തലങ്ങളില്‍ ജനപ്രതിനിധികള്‍ക്കും ശുചിത്വസമിതി അംഗങ്ങള്‍ക്കും പ്രത്യേക പരിശീലനവുമുണ്ടാകും. വാര്‍ഡ്തലത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും വാര്‍ഡുതല ശുചിത്വ ആരോഗ്യസമിതി അവലോകനം ചെയ്യണം. കശുവണ്ടി ഫാക്ടറികളിലും തോട്ടം മേഖലകളിലും ജൂണ്‍ ഒന്നിന് ശുചിത്വദിനമായി ആചരിക്കും.
അന്ന് തൊഴിലാളികളും മാനേജുമെന്റും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ട്രേഡ് യൂണിയന് നേതാക്കളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മുഴുവന്‍ ജനങ്ങളും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന് അറിയിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: