തിരുവനന്തപുരം: സാംസങ്ങ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡിന്റെ സാംസങ്ങ് സ്കൂള്‍ സംരംഭത്തിന് ഇന്ത്യയില്‍ തുടക്കമായി. ദല്‍ഹിയിലെ ബാരഖംബ മോഡേണ്‍ സ്കൂളുമായി ചേര്‍ന്നാണ് സാംസങ്ങ് ആദ്യമായി ഈ സേവനം ഇന്ത്യയിലവതരിപ്പിച്ചത്.
സാംസങ്ങിന്റെ ഡിവൈസുകളും, സോഫ്റ്റ്വെയറും ഇതര സന്നാഹങ്ങളുമടങ്ങിയതാണ് സാംസങ്ങ് സ്കൂള്‍ സൊല്യൂഷന്. അധ്യാപകന്റെ സ്ക്രീനിലുള്ള അതേ വിവരങ്ങള്‍ കുട്ടികളുടെ വ്യക്തിഗത സ്ക്രീനുകളിലും ലഭ്യമാക്കി ക്ലാസ്റും കൂടുതല്‍ ഫലപ്രദമായി അധ്യാപകന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് സാംസങ്ങ് സ്കൂള്‍.
കൂടുതല്‍ മെച്ചപ്പെട്ട ആശയവിനിമയം, ഫയല്‍ കൈമാറ്റം, പങ്കാളിത്തം തുടങ്ങിയവ ഉറപ്പാകുന്നു സാംസങ്ങ് സ്കൂള്‍.
ദക്ഷിണ കൊറിയയിലെ നിരവധി സ്കൂളുകളില്‍ സാംസങ്ങ് സ്കൂള്‍ നേരത്തെ പരീക്ഷിച്ചിട്ടുള്ളതാണ്. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലുമായി 20 സ്കൂളുകളില്‍ ഇപ്പോള്‍ സാംസങ്ങ് സ്കൂള്‍ സൊല്യൂഷന് പ്രവര്‍ത്തിക്കുന്നുണ്ട്.
42 ഗാലക്സി നോട്ട് 10.1 യൂണിറ്റുകളും 65 ഇഞ്ച് വൈറ്റ് ബോര്‍ഡും ഉപയോഗിച്ചാണ് ബാരഖംബ മോഡേണ്‍ സ്കൂളില്‍ സാംസങ്ങ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇതിനു വേണ്ട സാങ്കേതിക പിന്തുണ ബാംഗ്ലൂര്‍ എസ്ആര്ഐയും കണ്ടന്റ് മോഡേണ്‍ സ്കൂളുമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: