ഇസ്ലാമാബാദ്: ചൈനീസ് പ്രധാനമന്ത്രി ലീ കെഷാങിന്റെ സന്ദര്‍ശനത്തിന്റ ഭാഗമായി പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും മൊബൈല്‍ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും. സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ അതോറിട്ടി(പിറ്റിഎ) എല്ലാ സെല്ലുലാര്‍ കമ്പനികളും പ്രാദേശിക സമയം ഉച്ചക്ക് 1 മണി വരെ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നിരന്തരമായി നടത്താറുള്ളതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൊബൈല്‍ സര്‍വ്വീസ് വിച്ഛേദിച്ചാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്. പ്രധാന ദിവസങ്ങളിലും പരിപാടികള്‍ക്കും വേണ്ടി പാക്കിസ്ഥാനില്‍ ഇടയ്ക്കിടയ്ക്ക് മൊബൈല്‍ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവെക്കാറുണ്ട്.
ഇന്ത്യയിലെ സന്ദര്‍ശനത്തിനു ശേഷം ഇന്ന് ഇസ്ലാമാബാദിലെത്തിയ ലീ കെഷാങ് രണ്ടു ദിവസം പാക്കിസ്ഥാനിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: