മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ബിഗ് ബിയുടെ ജസ്റ്റ് ഡയലിലെ നിക്ഷേപത്തിന്റെ മൂല്യം 3.4 കോടി രൂപ. ജസ്റ്റ് ഡയലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ബച്ചന് 6.3 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കേവലം രണ്ടര വര്‍ഷം കൊണ്ട് ഇതില്‍ 53 ഇരട്ടി വര്‍ധനവാണ് വന്നിരിക്കുന്നത്.
ഫെബ്രുവരി 2011 ല്‍ ആണ് ബിഗ് ബി 10 രൂപ മുഖവിലയുള്ള 63,000 ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ ഐ പി ഒ മുഖേന ഓഹരി വിറ്റഴിക്കല്‍ ആരംഭിച്ച ജസ്റ്റ്ഡയലിന്റെ ഓഹരി ഒന്നിന്റെ വില ഇപ്പോള്‍ 543 രൂപയാണ്. അങ്ങനെ നോക്കുമ്പോള്‍ ബിഗ് ബിയുടെ പക്കലുള്ള ഓഹരികളുടെ മൂല്യം 3.4 കോടി രൂപയാണ്.
മൂന്ന് വര്‍ഷമാണ് ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ കാലാവധി. അത് ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. ഐപിഒ മുഖേന ജസ്റ്റ്ഡയല്‍ ഇതുവരെ 1.75 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഇതിലൂടെ ഏകദേശം 950 കോടി സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: