ചെന്നൈ: രാജ്യാന്തര സൈക്ലിംഗ് യൂണിയന്റെ മാര്‍ഗം പിന്തുടര്ന്ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവര്‍ക്കെതിരെ ബിസിസിഐ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അനില്‍കുംബ്ലെ. വാതുവയ്പ്പില്‍ പങ്കാളിയായതിന് ലാന്‍സ് ആംസ്ട്രോംഗിനെതിരെ എല്ലാ നേട്ടങ്ങളും അസാധുവാക്കി രാജ്യാന്തര സൈക്ലിംഗ് യൂണിയന് സ്വീകരിച്ച ശിക്ഷാ നടപടി ബിസിസിഐയും പിന്തുടരണമെന്നാണ് ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത അനില്‍ കുംബ്ലെ ആവശ്യപ്പെട്ടത്. മുന്‍ നായകന് കൂടിയായ കുംബ്ലെ കെഎസ്സിഎയുടെ പ്രസിഡന്റ് കൂടിയാണ്.
വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചെറിയ സഹനം പോലും ആവശ്യമില്ല. മറ്റ് കായിക ഇനങ്ങളില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ സ്വീകരിക്കുന്ന നടപടി എന്തുകൊണ്ട് ബിസിസിഐക്ക് എടുത്തു കൂടാ ? അനില്‍ കുംബ്ലെയുടെ ചോദ്യം ഇതായിരുന്നത്രെ. കുറ്റം തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ബിസിസിഐ ഉറപ്പു നല്‍കിയെന്നാണ് ലഭിക്കുന്ന സൂചന. നടപടി മാത്രം പോരെന്നും വാതുവയ്പ്പ് പോലുള്ള അഴിമതി ഇല്ലാതാക്കാന്‍ താഴെത്തട്ടില്‍ വരെയുള്ള അഴിച്ചുപണി ആവശ്യമാണെന്നും യോഗത്തില്‍ പങ്കെടുത്ത ടെക്നിക്കല്‍ കമ്മറ്റി അംഗമായ രവി ശാസ്ത്രി പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കളിക്കാരെ മുതല്‍ ബോധവത്കരിക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിക്കണം. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങളെപ്പോലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാകണമെന്നും മുന്‍ ഇന്ത്യന്‍ ആള് റൗണ്ടര്‍ ചൂണ്ടിക്കാട്ടിയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: