മാഡ്രിഡ്: മഴയില്‍ കുതിര്‍ന്ന മത്സരത്തിനൊടുവില്‍ ബാഴ്സലോണ ലാ ലീഗ ട്രോഫി ഏറ്റുവാങ്ങി. 22-ാം തവണയാണ് ലീഗില്‍ ബാഴ്സ ചാമ്പ്യന്മാരാകുന്നത്. വല്ലാഡോലിഡിനെ ഒന്നിനെതിരെ രണ്ട്ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷമായിരുന്നു ബാഴ്സയുടെ വിജയാഘോഷം. പരിക്കേറ്റ മെസ്സിയില്ലാതെയാണ് ബാഴ്സ കളിക്കാനിറങ്ങിയത്.
ക്യാമ്പ്നൗവിലെ സ്റ്റേഡിയത്തില്‍ മഴയിലും 56055 ആരാധകര്‍ കളി കാണാനെത്തി. ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് സ്റ്റേഡിയം. കളിയുടെ 21-ാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് പെഡ്രോ റോഡ്രിഗുസ് ബാഴ്സയെ മുന്നിലെത്തിച്ചു. പകുതിസമയത്തിന് തൊട്ടുമുമ്പ് സ്വന്തംപിഴവിലൂടെ മാര്‍ക്ക് വാലെന്റ ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ രണ്ടാംപകുതിയില്‍ നിരവധി അവസരങ്ങള്‍ ബാഴ്സ പാഴാക്കുന്നതും കണ്ടു. അവസാന മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ വല്ലാഡോലിഡ് ഒരു ഗോള്‍ മടക്കി.
മറ്റൊരു മത്സരത്തില്‍ ലവന്റെ പരാജയം നേരിട്ടു. എസ്പനോളിനെ പരാജയപ്പെടുത്തി ഡി പോര്‍ട്ടിവോ മികച്ച പ്രകടനം കാഴ്ചവെച്ചു. അത്ലറ്റിക് ബില്‍ബാവോയും ജയം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: