സ്ത്രീപുരുഷന്മാര്ക്ക് ചെയ്യാവുന്നതെന്തെന്ന് ചര്‍ച്ചചെയ്യുമ്പോള്‍ ആളുകള്‍ തെറ്റ് വരുത്തുന്നത് പലപ്പോഴും കാണാം. അവരുടെ വിചാരം പുരുഷനെ അവന്റെ അത്യുച്ചഭാവത്തില്‍ കാണിക്കയാണെന്നാണ്; കാരണം ഉദാഹരണത്തിന്, അവന് പോരടിക്കാം, ഭയങ്കരമായ ശരീരായാസത്തിന് വിധേയനുമാകാം. ഇതിനെ സ്ത്രീകളുടെ ശരീരത്തിന്റെ അബലതയ്ക്കും പോരിനും പോരായ്മയ്ക്കും എതിരെ നിര്‍ത്തിയിരിക്കുകയുമാണ്. ഇതനീതിയാണ്. പുരുഷനോളംതന്നെ സ്ത്രീയും ധീരയാണ്.
അവന്റെയോ അവളുടെയോ വഴിക്ക് രണ്ടുപേരും ഒരുപോലെ നല്ലവരാണ്. സ്ത്രീയെപ്പോലെ ഇത്രക്ഷമയോടും സഹനശക്തിയോടും പ്രേമത്തോടുംകൂടി ശിശുവിനെ വളര്‍ത്തിയെടുക്കാന്‍ ഏത് പുരുഷന് കഴിയും? ഒരാള്‍ പ്രവര്‍ത്തിക്കാനുള്ള ശക്തി വളര്‍ത്തിയിട്ടുണ്ട്; മേറ്റ്യാള്‍ സഹിക്കാനുള്ള ശക്തിയും. സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ വയ്യെങ്കില്‍ പുരുഷന് സഹിക്കാനും വയ്യ. ഈ ജഗത്തുമുഴുവന്‍ സംതുലനാത്മകമാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: