കൊച്ചി : നോക്കിയയുടെ പുതിയ ഫോണ്‍ വിപണിയിലെത്തി. നോക്കിയ 105 എന്നറിയപ്പെടുന്ന ഫോണ്‍ ഇന്ത്യയിലെ മൊബെയില്‍ ഫോണുകളില്വച്ചേറ്റവും വില കുറഞ്ഞതാണ്. 1249 രൂപയാണ് വില.
സിയാന് അല്ലെങ്കില്‍ ബ്ലാക്ക് നിറത്തിലുള്ള ഫോണില്‍ 1.45 ഇഞ്ച് കളര്‍ സ്ക്രീനോടുകൂടിയ നിരവധി സവിശേഷതകളുണ്ട്. എഫ് എം റേഡിയോ, അഞ്ച് പ്രീലോഡഡ് ഗെയിമുകള്‍, മള്‍ട്ടിപ്പിള്‍ അലാം ക്ലോക്കുകള്‍, സ്പീക്കിങ് ക്ലോക്ക്, ഫ്ലാഷ് ലൈറ്റ്, നോക്കിയ ലൈഫ് സര്‍വീസ്, 35 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സ്റ്റാന്‍ഡ് ബൈ, 12.5 മണിക്കൂര്‍ വരെ ടോക്ക് ടൈം എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. ഇതിനു മുമ്പ് പുറത്തിറക്കിയ നോക്കിയ 1280 എന്ന ഫോണ്‍ 100 ദശലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്.
ഇന്ത്യന്‍ ഹാന്‍ഡ്സെറ്റ് വിപണിയില്‍ ബ്ലാക്ക് ആന്റ് വൈറ്റ് സ്ക്രീനിന്റെ കാലത്തിന് അന്ത്യം കുറിക്കുകയാണ് നോക്കിയ 105 എന്ന് നോക്കിയ ഇന്ത്യ മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ വിരാല്‍ ഓസ അഭിപ്രായപ്പെട്ടു. പരമ്പരാഗത രൂപമാണെങ്കിലും ആധുനികമാണ് ഈ ഫോണ്‍. ആദ്യകാല വാങ്ങലുകാര്‍ക്കും യുവാക്കള്‍ക്കും അനുയോജ്യമായതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: