ന്യൂദല്‍ഹി: യാഹൂ ബ്ലോഗ് നിര്‍മാതാക്കളായ തംബ്ലറിനെ ഏറ്റെടുക്കുന്നു. കമ്പനി മേധാവി ഡേവിഡ് കാര്പ്പുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായി യാഹൂ സിഇഒ മരീസ മേയര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 1.1 ബില്യണ്‍ ഡോളറിനായിരിക്കും യാഹൂ തംബ്ലറിനെ ഏറ്റെടുക്കുക. പരസ്യക്കാരെ കണ്ടെത്തുക എന്നതാണ് നിലവില്‍ യാഹൂ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
18 നും 24 നും ഇടയില്‍ പ്രായമുള്ളവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. യുവാക്കള്‍ ഏറെ ആകൃഷ്ടരായിട്ടുള്ള സൈറ്റുകളില്‍ ഒന്നാണ് തംബ്ലറെന്നതിനാലാണ് യാഹൂ ഈ ഏറ്റെടുക്കലിന് ഒരുങ്ങിയിട്ടുള്ളത്.
മരീസ മേയര്‍ ഗൂഗിള്‍ വിട്ട് യാഹൂവില്‍ എത്തിയ ശേഷം നിരവധി ഏറ്റെടുക്കല്‍ നടത്തിയിട്ടുണ്ട്.
തംബ്ലറിന് 107 ദശലക്ഷത്തില്‍ അധികം ബ്ലോഗുകളാണുള്ളത്. 12 ഭാഷകളിലായി 50 ബില്യണ്‍ പോസ്റ്റിംഗ് ഉണ്ട്. 175 ജീവനക്കാരാണുള്ളത്.
ആഗോള പ്രശസ്തിയുള്ള വെബ്സൈറ്റുകളില്‍ 32 -ാം സ്ഥാനത്താണ് തംബ്ലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: