ന്യൂദല്‍ഹി: ഒരുകാലത്ത് നോക്കിയയായിരുന്നു പ്രമുഖന്. ഇന്‍ഡ്യന്‍ മാര്‍ക്കറ്റിലും ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും നോക്കിയ വിപണിയിലെ കമ്മ്യൂണിക്കേഷന്‍ രാജാവായിരുന്നു. അങ്ങനെ വിവിധോദ്ദേശ്യ പദ്ധതികളുമായി നോക്കിയ തമിഴ്നാട്ടില്‍ നിര്‍മ്മാണക്കമ്പനി പോലും ആരംഭിച്ചു. പക്ഷേ ഒന്നുറങ്ങിയുണര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. സാംസങ്ങും ആപ്പിളും എല്‍ജിയും വീഡിയോ കോണും മൈക്രോ മാക്സും കാര്‍ബണും എന്നു വേണ്ട സകലമാന കമ്പനികളും കൂടി ഒന്നിച്ചു വന്ന് നോക്കിയയെ നോക്കിയാല്‍ കാണാനാവാത്ത വിധം മാര്‍ക്കറ്റില്‍നിന്ന് അകറ്റിക്കളഞ്ഞു. അങ്ങനെ കുറച്ചു നാള് അജ്ഞാതവാസം പോലെയായിരുന്നു. ഇപ്പോഴിതാ വീണ്ടും വരുന്നു, കൂടുതല്‍ കരുത്തോടെ പുതുമയോടെ.
സാംസങ്ങിനേയും ആപ്പിളിനേയും പിന്നിലാക്കുകയാണ് ഇക്കുറി ലക്ഷ്യം. അതുകൊണ്ടുതന്നെ കാഴ്ചയിലും സാങ്കേതികതയിലും കുറ്റമറ്റതും ആകര്ഷകവുമാക്കിയിരിക്കുന്നു പുതിയ ഉല്‍പ്പന്നം. സ്മാര്‍ട് ഫോണ്‍ കാറ്റഗറിയില്‍ ലൂമിയ 927 എന്ന പേരിലുള്ള ഫോണ്‍ മെറ്റല്‍ കവറുള്പ്പെടെയുള്ള പ്രത്യേകതകളുമായി വൈകാതെ മാര്‍ക്കറ്റിലെത്തും.
ലണ്ടനില്‍ ഇറക്കി, യൂറോപ്പിലെങ്ങും 400 പൗണ്ട് വിലയാണ് പുതിയ പ്രോഡക്ടിന്. നോക്കിയ 925 അവതരിപ്പിച്ചുകൊണ്ട് കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പറഞ്ഞത് ഇന്‍ഡ്യ ഞങ്ങളുടെ പ്രധാന മാര്‍ക്കറ്റാണെന്നാണ്.
വിന്‍ഡോസ് ആപ്ലിക്കേഷനുള്ള ഫോണ്‍ മുമ്പത്തെ 920-യേക്കാള്‍ കനം കുറഞ്ഞതും വലുപ്പമുള്ള സ്ക്രീനും പകല്‍ വെളിച്ചത്തിലും അനായാസം വായിക്കാവുന്ന പ്രത്യേകതയുള്ളതുമാണ്.
നോക്കിയ ഐ-ആര്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ പ്രശ്നമാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തു നേരിടുന്നത്. നിലവിലുണ്ടായിരുന്ന പരിമിതികളെ അതിജീവിക്കുന്ന നോക്കിയ 925-ന്റെ കാമറ ഒരു സമയം 10 ക്വാളിറ്റിയില്‍ ചിത്രങ്ങളെടുക്കും. അങ്ങനെ ഇമോജ് ക്വാളിറ്റി ഉറപ്പാക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: