കൊച്ചി: അതിപ്രാചീനമായ ആയുര്‍വേദ വിധിയിലുള്ള ചികിത്സ അതിനൂതന സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റിലൂടെ. പക്ഷേ പരമ്പരാഗത ചികിത്സാ പദ്ധതിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഓരോ രോഗിയെയും സൂക്ഷ്മമായി പഠിച്ചായിരിക്കും രോഗനിര്‍ണയവും ചികിത്സയും. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘സിബലെഹെര്ബല് ലബോറട്ടറീ’സിന്റെ ‘നേച്ചര്‍വെല്‍’ ചികില്‍സാപദ്ധതിയാണ് നൂതനമായ ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
ആയുര്‍വേദ ഗ്രന്ഥ വിധിപ്രകാരമുള്ള ചികില്‍സയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. പങ്കാളികളാകുന്നവര്‍ പാലിക്കേണ്ടകാര്യങ്ങള്‍ ഇന്റര്‍നെറ്റുവഴി ഉപദേശിച്ചും മരുന്ന് വീട്ടില്‍ നേരിട്ടെത്തിച്ചുനല്കിയും ഒരു വര്‍ഷം നീളുന്നചികില്സാപദ്ധതിയില് സമ്പൂര്‍ണ രോഗവിമുക്തിയാണ് ഉറപ്പുനല്‍കുന്നത്.
ആയുര്വേദചികില്സയിലൂടെ മാനസ്സികവുംശാരീരികവുമായ ആരോഗ്യം പൂര്‍ണതോതില്‍ വീണ്ടെടുക്കാന്കുറഞ്ഞത് ആറു മണിക്കൂറെങ്കിലും നീളുന്നരോഗിയുംഡോക്ടറും തമ്മിലുള്ളകൂടിക്കാഴ്ച ആവശ്യമാണ്. എന്നാല്ഇപ്പോഴത്തെതിരക്കേറിയ ജീവിതാവസ്ഥയില്‍ പലര്‍ക്കും അതു സാധിക്കാത്ത സാഹചര്യത്തിലാണ് നേച്ചര്‍വെല്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് സിബലെ സിഇഒ പി.എന്‍.ബല്‍റാം പറഞ്ഞു.
ഇതിനായി തയ്യാറാക്കിയിട്ടുള്ള പോര്‍ട്ടലിലെ (ംംം.ഋയയലഹലഹശളല.രീാ) 20 ചോദ്യങ്ങള്‍ക്ക് രോഗിഇ-മെയില്‍വഴി നല്കുന്ന മറുപടിവിശകലനം ചെയ്താണ് ഒരു വര്ഷത്തേക്കുപടിപടിയായുള്ളചികില്സാരീതികള് നിശ്ചയിക്കുന്നത്. രോഗിയെപ്പറ്റി പൂര്‍ണമായി മനസ്സിലാക്കാനുതകുന്നചോദ്യാവലിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എന്‍ഡോക്രിനോളജിസ്റ്റ് ആര്.വി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘംഡോക്ടര്മാര് 1999ല്‍തുടങ്ങിയ പ്രയത്നമാണിത്. 2010ല്‍ ഇവയുടെരേഖപ്പെടുത്തല് പൂര്ത്തിയാക്കുകയുംതുടര്ന്ന് അമേരിക്കന്‍ സംഘമായ നാച്വറല്‍ സൊല്യൂഷന് ഫൗണ്ടേഷന് (എന്‍.എസ്.എഫ്) ഇവയെല്ലാംകൂട്ടിച്ചേര്ത്തുള്ളസോഫ്റ്റ്വെയര് നിര്‍മിക്കുകയുമായിരുന്നു.
എന്‍.എസ്.എഫുമായിചേര്ന്ന് സിബലെ യുഎസ്എയില്നേച്ചര്വെല് അവതരിപ്പിച്ചപ്പോള്മികച്ച പ്രതികരണമാണ്, പ്രത്യേകിച്ച് അമേരിക്കയില്‍ നിന്ന് പദ്ധതിക്കു ലഭിച്ചതെന്ന് സിഇഒ പറഞ്ഞു.
പ്രമേഹത്തിനും ആര്ത്രോസ്ക്ലിറോസിസിനുമുള്ള രണ്ട് ഔഷധങ്ങള്സിബലെ ഇപ്പോള്‍തന്നെ നിര്‍മിച്ചു വില്പന നടത്തുന്നുണ്ട്. കമ്പനി 1998ല്‍ പുറത്തിറക്കിയ കോഗെന്റ് ഡിബി പ്ലസ് എന്നഔഷധം പാന്‍ക്രിയാസിലെ ദ്രവിച്ച ബീറ്റാഷെല്ലുകള് പുനസൃഷ്ടിക്കാന്‍ ഉതകുന്നുണ്ടെന്ന് തൃശൂര്‍ അമല ക്യാന്സര്റിസര്ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പഠനത്തില്വ്യക്തമായിരുന്നു.
സിബലെയുടെ ആര്ത്രോസ്ക്ലിറോസിസിനുള്ള ഔഷധമായ ലിപോനില്‍, കൊളസ്ട്രോളിനെ കുറച്ഛൃദ്രോഗ കാരണമായ ഹൃദയധമനികളിലെ ബ്ലോക്കുകള്‍ നീക്കം ചെയ്യുമെന്ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന പരിശോധനയില്തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: