പാരീസ്: ഫ്രാന്‍സില്‍ സ്വവര്‍ഗവിവാഹം നിയമാനുസ്യതമായി .സ്വവര്‍ഗ വിവാഹവും ദത്തെടുക്കലും നിയമാനുസ്യതമാക്കുന്ന ബില്ലില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ഒളന്റോ ഒപ്പു വച്ചതോടെയാണ് ബില്‍ നിയമമായത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് ഭരണഘടനാ കൗണ്‍സില്‍ ബില്ലിന് അംഗീകാരം നല്‍കിയത്. സ്വവര്‍ഗവിവാഹം നിയമാനുസൃതമാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ മാസം 26ന് ഇതിന്റെ ഭാഗമായി പാരീസില്‍ വന്‍ പ്രക്ഷോഭ റാലിയും സംഘടിപ്പിക്കും. സ്വവര്‍ഗവിവാഹം നിയമാനുസ്യതമാക്കുന്ന ലോകത്തെ പതിനാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. മറ്റ് രാജ്യങ്ങളും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കണമെന്ന് ബില്ലില്‍ ഒപ്പു വച്ച ശേഷം പ്രസിഡന്റ് ഫ്രാന്‍സിസ് ഒളന്റോ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: