കൊല്ലം: എണ്‍പത്തേഴിന്റെ ചെറുപ്പത്തില്‍ ഭവാനി ചെല്ലപ്പന്റെ ചുവടുകള്‍. നടനകലയില്‍ എട്ടുപതിറ്റാണ്ടിന്റെ പിന്‍ബലമുള്ള ഗുരുശ്രേഷ്ഠയെ അടുത്തറിയുന്നതിന്റെ ആവേശത്തില്‍ കൊല്ലത്തിന്റെ കൗമാരം. തപസ്യ കലാസാഹിത്യവേദിയും ഗുരുഗോപിനാഥ് ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന കേരളനടനം ശില്പശാലയില് പങ്കെടുക്കുന്ന ഇരുപത്തഞ്ചുപേരും ആ ആഹ്ലാദത്തിലാണ്. തങ്ങള്‍ പഠിച്ചതിനപ്പുറം പരിചയത്തിന്റെ മെയ്വഴക്കം അറിയാന്‍ ലഭിച്ച അവസരം അറിഞ്ഞ് ആസ്വദിക്കുകയാണ് അവര്‍.
ഭവാനി ചെല്ലപ്പനും ചിത്രാമോഹനും പ്രൊഫ. ലേഖാ തങ്കച്ചിയുമായിരുന്നു ഇന്നലത്തെ അധ്യാപകര്‍. തു ണയ്ക്ക് കൂട്ടിക്കല്‍ സുന്ദരേശനും. ശിവസ്തുതിയില്‍ പൂജാനടനത്തോടെയാണ് ഇന്നലെ ശില്പശാലയുടെ അരങ്ങുണര്‍ന്നത്.
പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന ത്രിദിന ശില്പശാല ഇന്ന് സമാപിക്കും. നന്ദന്‍കോട് വിനയചന്ദ്രനും പ്രൊഫ. അഞ്ചല്‍ കെ. ശിവാനന്ദന് നായരുമാണ് ഇന്ന് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ഗുരുഗോപിനാഥിന്റെ ജന്മദിനാഘോഷം നടക്കുന്ന ജൂണ്‍ 23ന് തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി.കെ. ചെല്ലപ്പന് നായര്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് 4ന് മടവൂര്‍ വാസുദേവന്‍നായരെ ആദരിക്കും. സമ്മേളനം എംപി എന്‍. പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്യും. ഡോ.ബി.എ. രാജാകൃഷ്ണന് അധ്യക്ഷത വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ്,. പി.കെ. ഗുരുദാസന് , അഡ്വ.ജി. ലാലു, തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: