ശരിയായ ലക്ഷ്യബോധമുള്ളവരാരും ദുഃഖിക്കാറില്ല. ഏറ്റവും ആനന്ദകരമാണ് അവരുടെ യാത്ര. മരണത്തെക്കുറിച്ചുപോലും അവര്‍ക്ക് ഭയമില്ല. ബള്‍ബ് ഫ്യൂസായി എന്നുകരുതി കറണ്ട് നശിക്കുന്നില്ലല്ലോ. ശരീരം നശിച്ചാലും ആത്മാവ് നശിക്കുന്നില്ല. അതവര്‍ക്കറിയാം. ഈശ്വരന് സമര്‍പ്പിക്കപ്പെട്ടതാണ് അവരുടെ ജീവിതം കഴിഞ്ഞതിനെക്കുറിച്ച് അവര്‍ക്ക് ചിന്തയില്ല. നാളെയെക്കുറിച്ചും ചിന്തയില്ല. ദുഃഖിക്കാറുമില്ല. ജോലിതേടി ഇന്റര്‍വ്യൂവിന് പോകുന്നവരെപ്പോലെയല്ല ഉദ്യോഗം ലഭിച്ചവരെപ്പോലെയാണവര്. ഇന്റര്‍വ്യൂവിന് പോകുന്നവന് അതില്‍ ജയിക്കുമോ? ജോലി കിട്ടുമോ എന്നുള്ള ആധിയാണ് എപ്പോഴും. ജോലി കിട്ടിക്കഴിഞ്ഞവനോ സമാധാനത്തോടെ പോകുന്നു. ഗുരു തങ്ങളെ ലക്ഷ്യത്തിലെത്തിക്കുമെന്ന ഉത്തമവിശ്വാസം മിക്ക മക്കള്‍ക്കുമുണ്ട്.
– മാതാ അമൃതാനന്ദമയിദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: