മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ സ്കോഡ ഹാച്ച്ബാക് മോഡലായ ഫാബിയയുടെ ഉത്പാദനം നിര്‍ത്തുന്നു. ഇതിന് പകരം പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫാബിയയുടെ വില്പനയില് വന്‍ ഇടിവാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ഈ നടപടി. 2012-13 സാമ്പത്തിക വര്‍ഷം 3,343 യൂണിറ്റായിരുന്നു വിറ്റഴിച്ചത്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വില്പന.
ആഗസ്റ്റ് 31 ഓടെ നിര്‍മാണം അവസാനിപ്പിക്കുന്നതിനാണ് സ്കോഡ ലക്ഷ്യമിടുന്നത്. ഇതിന് മുമ്പ് 2,200 യൂണിറ്റ് കൂടി ഉത്പാദിപ്പിക്കും. 2008 ലാണ് സ്കോഡ ഓട്ടോ ഇന്ത്യ ആദ്യമായി ഇന്ത്യയില്‍ ഫാബിയ അവതരിപ്പിച്ചത്. ഈ ആറ് വര്‍ഷത്തിനിടയില്‍ 45,000 യൂണിറ്റ് ഫാബിയയാണ് വിറ്റഴിക്കപ്പെട്ടത്. 2013 ഏപ്രിലില്‍ ഈ മോഡലിന്റെ മാസവില്പന 115 യൂണിറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഉത്പാദനം നിര്‍ത്തുന്നത് സംബന്ധിച്ച കാര്യം സ്കോഡ വക്താവ് സ്ഥിരീകരിച്ചു. സ്കോഡ മോഡല്‍ നിര ശക്തമാക്കുന്നതിന്റെ പരിശ്രമത്തിലാണിപ്പോള്‍. ഈ വര്‍ഷം സെഡാന് വിഭാഗവും വിപുലമാക്കുമെന്നും സ്കോഡ വക്താവ് അറിയിച്ചു. ഉത്സവ സീസണിനോട് അനുബന്ധിച്ച് പുതിയ ഒക്ടാവിയയും പുറത്തിറക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്കോഡയുടെ വാഹന വില്പന 14.73 ശതമാനം ഇടിഞ്ഞ് 29,067 യൂണിറ്റിലെത്തി. ഇക്കാലയളവില്‍ ഫാബിയയുടെ മൊത്ത വില്പന 3,343 യൂണിറ്റായിരുന്നു. 2012 ല്‍ 15,000 യൂണിറ്റ് ഫാബിയ മോഡലുകളാണ് വിറ്റഴിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: