കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡായ ഫോസിലിന്റെ പുതിയ ഇനം വാച്ചുകള്‍ വിപണിയിലെത്തി. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പ്ലേറ്റഡ്, ലെതര്‍, സിലിക്കോണ്‍ എന്നിവ ഫോസില്‍ വാച്ച് ശേഖരങ്ങളില്‍ ഏറ്റവും സവിശേഷതകള്‍ ഉള്ളവയാണ്.
വാച്ചുകളുടെ വലിപ്പവും രൂപ കല്പനയും ദൃഢമായ ഡയലുകളും പ്രധാന പ്രത്യേകതകളാണ്. സൈന്യത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ജെ ആര് 1422 മോഡല്‍ ലാളിത്യവും കാര്‍ക്കശ്യവും ഒരേ സമയം സമന്വയിപ്പിക്കുന്നു.
സ്റ്റെയിന്‍ലസ് സ്റ്റീല്‍ ബ്രേയ്സ് ലെറ്റ് സ്ട്രാപ്പും ചാരനിറത്തിലുള്ള ഡിഗ്രേഡ് ഡയലും ഉള്ള ജെ ആര് 1437, കറുപ്പ് നിറമുള്ള ഒറിജിനല്‍ ലെതര്‍ സ്ട്രാപ്പോടുകൂടിയ ജെ ആര് 1436, വെളുത്ത ഡയലുള്ള ജെ ആര് 1423 എന്നിവയാണ് മറ്റ് ഇനങ്ങള്‍. വില 8495 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: