കൊച്ചി: ഗ്ലാക്സോ സ്മിത്ത് ക്ലൈന്‍, സെന്സൊഡൈന് റിപ്പെയര്‍ ആന്‍ഡ് പ്രൊട്ടക്റ്റ് ടൂത്ത് പേയ്സ്റ്റ് വിപണിയില്‍ ഇറക്കി. ക്ലിനിക്കലായി തെളിയിക്കപ്പെട്ട നൊവാമിന്‍ സാങ്കേതിക വിദ്യായാണ് സെന്സൊഡൈന് റിപ്പെയര്‍ ആന്റ് പ്രൊട്ടക്റ്റ് ടൂത്ത് പേയ്സ്റ്റില്‍ ഉപയോഗിച്ചിട്ടുള്ളത്.
സെന്സിറ്റിവ് ആയ പല്ലുകളെ സെന്സൊഡൈന് സ്വയം റിപ്പെയര്‍ ചെയ്യുന്നു. സെന്സൊഡൈനില് അടങ്ങിയിട്ടുള്ള ദൃഡീകൃത കാത്സ്യം ഫോര്‍മുല പല്ലുകള്‍ക്ക് ഒരു സുരക്ഷിത ഭിത്തി തീര്‍ത്ത് പല്ലുകളുടെ പുളിപ്പ് നിര്‍മാര്‍ജനം ചെയ്യുന്നു. പാക്കേജിങ്ങിലെ ഫ്രെസ്നെല്‍ ലെന്‍സ് സാങ്കേതിക വിദ്യ ടൂത്ത് പേയ്സ്റ്റിന് സുതാര്യത നല്‍കുന്നുവെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 40 ഗ്രാമിന് 80 രൂപയും 80 ഗ്രാമിന് 150 രൂപയുമാണ് വില
പ്രതികരിക്കാൻ ഇവിടെ എഴുതുക: