ന്യൂദല്‍ഹി: ഒത്തുകളി വിവാദത്തില്‍പ്പെട്ട് അറസ്റ്റിലായ അങ്കിത് ചവാന് താന്‍ വലിയ തെറ്റ് ചെയ്തതായി സമ്മതിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രാദേശിക ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി പന്തെറിഞ്ഞു വരുന്ന താരമാണ് അങ്കിത്.
ഇതുവരെ 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 36.43 ശരാശരിയില്‍ 53 വിക്കറ്റുകള്‍ അങ്കിത് സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമംഗമായിരുന്നു അങ്കിത് ചവാന്.
2011ലാണ് അങ്കിത് രാജസ്ഥാന് റോയല്‍സുമായി കരാറിലേര്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം മുംബൈയുമായി നടന്ന മത്സരത്തിന് ശേഷമായിരുന്നു അങ്കിതിനെ അറസ്റ്റ് ചെയ്യുന്നത്.
അങ്കിതിനെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇത് ഇദ്ദേഹത്തിന്റെ അവസാന മത്സരമാകുമെന്നുള്ളതുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: