ടെഹ്റാന്: ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കു മത്സരിക്കാന്‍ സാധിക്കില്ലെന്നു ഗാര്ഡിയന് കൗണ്‍സില്‍ ഉത്തരവിട്ടു. ഇപ്പോള്‍ 30 വനിതകളാണു പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനിതകള്‍ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകളെ മത്സരിക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നു ഗാര്ഡിയന് കൗണ്‍സില്‍ അംഗം മുഹമ്മദ് യാസ്ദി വ്യക്തമാക്കി.
ബാലറ്റ് പേപ്പറില്‍ വനിതകളുടെ പേരു രേഖപ്പെടുത്താനും നിയമം അനുവദിക്കുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന് പാര്‍ലമെന്റിലേക്ക് സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അനുവാദമുണ്ട്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ ഇസ്ലാമിക നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് അവസാന വട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. ഭരണഘടനപ്രകാരം നിലവിലെ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിന് വീണ്ടും മത്സരിക്കാനാകില്ല. നെജാദ് രണ്ടു വട്ടം ഇറാന്റെ പ്രസിഡന്റായിരുന്നു. 686 പേരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പേര് നല്‍കിയിട്ടുള്ളത്. 2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 475 പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും നാലു പേര്‍ക്ക് മാത്രമാണ് ഗാര്ഡിയന് കൗണ്‍സില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: