ലാഹോര്‍ : പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന് സരബ്ജിത്ത് സിംഗിന്റെ അഭിഭാഷകനെയും മകനെയും തട്ടിക്കൊണ്ടുപോയവര്‍ മോചിപ്പിച്ചു. അഭിഭാഷകനായ അവായീസ് ഷേക്കിനെയും മകനെയുമാണ് തട്ടിക്കൊണ്ടുപോയത്.
ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക്കിസ്ഥാന് ഗ്രാമത്തില്‍നിന്നാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്്. പോലീസ് വേഷമണിഞ്ഞ് വന്നവരാണ് അവായീസിനെയും മകന് ഷാരൂഖിനെയും കാറില്‍ കയറ്റി കൊണ്ടുപോയത്. പിന്നീട് ഇവരെ വഴിയില്‍ ഉപേക്ഷിച്ച് ആയുധധാരികള്‍ കടന്നുകളയുകയായിരുന്നു.
സരബ്ജിത് സിംഗിന്റെ മോചനത്തിനായി പാകിസ്ഥാനിലെ വിവിധകോടതികളില്‍ അവായീസ് ഷേക്ക് ഹാജരായിട്ടുണ്ട്. ഇതിന്റെ പകയാകാം തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: