അബുദാബി: അറബ് നാട്ടില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ പട്ടികയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന് മൂന്നാം സ്ഥാനം. ഫോബ്സ് ആണ് ലുലുവിന് ഈ അംഗീകാരം നല്‍കിയത്. ആദ്യത്തെ 10 സ്ഥാനത്തെത്തിയവയില് ലുലു മാത്രമാണ് ഇന്‍ഡ്യന്‍ കമ്പനി. അബുദാബിയിലെ റിറ്റ്സ് കാള്‍ട്ടണില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് യുഎഇ യിലെ സാംസ്ക്കാരിക-യുവജന-സാമൂഹ്യ വികസന മന്ത്രി നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനില് നിന്നും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി അവാര്‍ഡ് ഏറ്റുവാങ്ങി. ഫോബ്സിന്റെ മദ്ധ്യ പൂര്‍വ പ്രസിഡന്റ് ഡോ. നാസ്സര്‍ ബിന്‍ അജീല്‍ അല്‍ തയ്യാര്‍ ചടങ്ങില്‍ പങ്കെടുത്തു. സൗദി അറേബ്യയിലെ നാഷണല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഒന്നാം സ്ഥാനവും, യു.എ.ഇ യിലെ അല്‍ ഫുട്ടെം ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി. ഈ പട്ടികയില്‍ സൗദി അറേബ്യ, യു.എ.ഇ., ജോര്‍ദ്ദാന്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, ലെബെനോണ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ ഉള്‍പ്പെടുന്നു. മുഖ്യമായും സാമ്പത്തിക ഫലങ്ങള്‍, സി.എസ്.ആര് പ്രോഗ്രാമുകള്‍, ആഗോള സാന്നിദ്ധ്യം, അനുബന്ധ സ്ഥാപനങ്ങളുടെ എണ്ണം, തൊഴിലാളികളുടെ എണ്ണം, സ്വതന്ത്ര ആഡിറ്റര്മാര് – ഫോബ്സ് റിസര്‍ച്ച് ടീം എന്നിവരുടെ വിലയിരുത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനനിര്‍ണ്ണയം.
നിലവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന് ഈ അറബ് മേഖലയില്‍ അങ്ങോളമിങ്ങോളമായി 105 സ്റ്റോറുകളുണ്ട്. ഈ വര്‍ഷം മറ്റ് 12 ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഷോപ്പിങ്ങ് മാളുകളും ആരംഭിക്കുവാനും പദ്ധതിയുണ്ട്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: