ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയുടെ മകനെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ വടക്കു പടിഞ്ഞാറ് പ്രദേശത്ത് നിന്നുമാണ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആറംഗ അഫ്ഗാന് അഭയാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.
പാകിസ്ഥാനിലെ അകോറ ഖട്ടക്കില്‍ സര്‍ദാര്‍ അലിയുടെ വസതി റെയ്ഡ് ചെയ്തപ്പോളാണ് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഈ സംഘം ബന്ധിയാക്കി വെച്ചിരുന്ന അബ്ദുള്‍ വഹാബ് എന്നയാളെ പോലീസുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഗിലാനിയുടെ പുത്രന് അലി ഹൈദര്‍ ഗിലാനിയെ കണ്ടെത്താനായില്ല. മെയ് ഒന്‍പതിനായിരുന്നു അലി ഹൈദര്‍ ഗിലാനിയെ തട്ടിക്കൊണ്ട് പോയത്.
തന്റെ ബന്ധിയാക്കിയിരുന്ന സ്ഥലത്തു തന്നെ അലി ഹൈദര്‍ ഗിലാനിയുമുണ്ടായിരുന്നതായി അബ്ദുള്‍ വഹാബ് പോലീസിന് മൊഴി നല്കി.
പോലീസ് കൂടുതല്‍ റെയ്ഡുകള്‍ നടത്തുന്നുണ്ടെന്നും ഉടന്‍ തന്നെ ഗിലാനിയടെ പുത്രനെ കണ്ടെത്തുമെന്നും ജില്ലാ പോലീസ് മേധാവി വഖാര്‍ അഹമദ് പറഞ്ഞു.
ഗിലാനിയെ തട്ടിക്കൊട്ട് പോയതുമായി ബന്ധപ്പെട്ട് സംഘടനകള്‍ ഒന്നും ഉത്തരവാദിത്വം ഏറ്റെടുക്കുകയോ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. നേരത്തെ പഞ്ചാബ് താലിബാന് സംഘടനയാണ് ഗിലാനിയെ തട്ടിക്കൊണ്ട് പോയതെന്നായിരുന്നു പോലീസ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: