ഗ്രാന്‍ബറി(ടെക്സാസ്): വടക്കന്‍ ടെക്സാസിന്റെ വിവിധ മേഖലകളില്‍ ഉണ്ടായ ചുഴലികൊടുങ്കാറ്റില്‍ ആറുപേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്കു പരിക്കേറ്റു. നൂറോളം കെട്ടിടങ്ങള്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഗ്രാന്‍ബറി നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവിടെ 120ഓളം വീടുകള്‍ തകര്‍ന്നു.
ചുഴലികൊടുങ്കാറ്റ് ഉണ്ടാകുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ബുധനാഴ്ചയാണ് ചുഴലികൊടുങ്കാറ്റ് ഉണ്ടായത്. ലക്ഷകണക്കിനു ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. സമീപ പട്ടണമായ കൗണ്ടിയിലും പാര്‍ക്കര്‍ കൗണ്ടിയിലെ മില്സപ് ടൗണിലും കൊടുങ്കാറ്റില്‍ നാശം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: