മുംബൈ ഇന്ത്യന്‍സ് 166/8
മുംബൈ: പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്ന മുംബൈ ഇന്ത്യയന്സും രാജസ്ഥാന് റോയല്‍സും വാങ്കടെ സ്റ്റേഡിയത്തില്‍ നേര്‍ക്കു നേര് വരുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പ്. സച്ചിന്റെ അസാന്നിധ്യത്തില്‍ ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്.
ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ഫീല്‍ഡിംഗാണ് തിരഞ്ഞെടുത്തത്. മുംബൈയുടെ ബാറ്റിംഗ് പുരോഗമിക്കുമ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലും(23) വാട്സന്റെ പന്തില്‍ എല്‍ ബി ഡബ്ല്യുവില്‍ കുടുങ്ങി. മാക്സ്വെല്ലിന് ശേഷം എത്തിയ ദിനേഷ് കാര്‍ത്തിക്കും(21) റണ്‍സെടുത്ത് പ്രവിന് തമ്പെയുടെ പന്തില്‍ കുടുങ്ങുമ്പോള്‍ മുമ്പൈയുടെ സ്ക്കോര്‍ 101ലെത്തിയിരുന്നു. 59 റണ്‍സെടുത്ത് ആദിതയ താരെ ടോപ്സ്ക്കോററായി. താരെയുടെ വിക്കറ്റ് കൊയ്തത് കൂപ്പറായിരുന്നു. വാട്സണ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
പിന്നീട് വന്ന രോഹിത്തും(14) പൊള്ളാര്‍ഡും(17) അവരവരുടേതായ സംഭാവനകള്‍ നല്കി മടങ്ങി. റായിഡു ഏഴ് റണ്‍സെടുത്ത് വാട്സന്റെ പന്തില്‍ പുറത്തായപ്പോള്‍ ഒരു സ്ക്സും ഒരു ഫോറുമായി കളം വാണ ഹര്ഭജന് ഏഴ് പന്തില്‍ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് സ്ക്കോര്‍ 166 എത്തിക്കുകയായിരുന്നു.
സ്ക്കോര്‍: മുംബൈ ഇന്തയന്സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 166
പ്രതികരിക്കാൻ ഇവിടെ എഴുതുക: