”മഹാത്മാക്കളുടെ മനസ്സ് നിഷ്പന്ദമാണ്. ലോകത്തിന്റെ ബഹളങ്ങള്‍ക്ക് അവിടെ കടന്നുചെല്ലാന്‍ കഴിയുകയില്ല. അവര്‍ക്ക് വേണമെന്നുള്ളപ്പോള്‍ ലോകത്തിനെ ഉള്ളില്‍ കടത്താം. അങ്ങനെ ലോകം ഉള്ളില്ക്കടന്നാലും രാഗദ്വേഷങ്ങള്‍ അവരുടെ മനസ്സില്‍ കറ പുരട്ടുകയില്ല. അവര്‍ക്ക് വേണ്ടതുമാത്രം അവര്‍ കാണുന്നു. കേള്‍ക്കുന്നു. അനുഭവിക്കുന്നു. അത് എവിടെയുള്ളതായാലും ആരുടെ കാര്യമായാലും എന്ന് നടന്നതോ നടക്കാനുള്ളതോ ആയാലും അവര്‍ക്ക് അറിയാന്‍ വിഷമമില്ല. അവര്‍ ലോകത്തിലിരുന്നാലും ലോകം അവരിലിരുന്നാലും പരസ്പരം ബന്ധമില്ല. ആകാശം വസ്തുക്കളില്‍ വ്യാപിച്ചിരിക്കുന്നു. വസ്തുക്കള്‍ ആകാശത്തില്‍ നിലനില്ക്കുകയും ചെയ്യുന്നു. വസ്തുവുണ്ടെങ്കിലും ഇല്ലെങ്കിലും ആകാശം മലിനമാകാത്തതുപോലെയാണ് ജ്ഞാനിയുടെ മനസ്സ്.
– മാതാ അമൃതാനന്ദമയിദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: