മുംബൈ: ഐ ബോള്‍, ആന്‍ഡി ശ്രേണിയില്‍ രണ്ടു പുതിയ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. ഡ്യൂവല്‍ കോര്‍ പ്രോസസ്സറുകളുമായി ആന്‍ഡി 5 എല്‍, ആന്‍ഡി 5 എല്‍ ഐ എന്നീ രണ്ടു ഫോണുകളാണ് വിപണിയില്‍. രണ്ടു മോഡലുകളിലും 8 എം.പി. ഓട്ടോ ഫോക്കസ് ക്യാമറയും ലെഡ് ഫ ്ളാഷുകളുമുണ്ട്.
360 ഡിഗ്രി പനോരമിക് ഫീച്ചറുകളും ഇരു മോഡലുകളിലുമുണ്ട്. 3 ജി വീഡിയോ കോളിങിനു സഹായിക്കുന്ന മുന്‍ ഭാഗത്തെ ക്യാമറകളാണ് മറ്റൊരു സവിശേഷത. അഞ്ച് ഇഞ്ച് ഡബ്ലിയു വി ജി എ സ്ക്രീന്‍, കോര്‍ട്ടെക്സ് എ 9 പ്രോസസ്സറോടു കൂടിയ 1 ജി.എച്ച് സെഡ് ഡ്യൂവല്‍ കോര്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന 1800 എ.എച്ച്, 2000 എ.എച്ച ് ബാറ്ററികള്‍ എന്നിവ ഇവയുടെ സവിശേഷതകള്‍ ആണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
രണ്ടു സിം ഉപയോഗിക്കാനുള്ള സൗകര്യം, ജി.പി.എസ്., എ.ജി.പി.എസ്., ജി-സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയും ഈ മോഡലുകളിലുണ്ട്. വില: 10,490 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: