ചിറ്റഗോംഗ്: കാറ്റഗറി നാലില്‍പെട്ട ‘മഹാസെന്‍’ ചുഴലികൊടുങ്കാറ്റ് ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നു. വ്യാഴാഴ്ച രാവിലെ തീരദേശമേഖലകളില്‍ എത്തുമെന്നാണ് കരുതുന്നത്. തീരദേശത്ത് വസിക്കുന്ന ലക്ഷകണക്കിനു പേരെ പ്രതീകൂലമായി കാറ്റ് ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
53 മില്യണ്‍ വരുന്ന ബംഗ്ലാദേശ് ജനസംഖ്യയുടെ 30 മില്യണും തീരദേശമേഖലകളിലാണ് കഴിയുന്നത്. തീരദേശമേഖലകളില്‍ താമസിക്കുന്ന നൂറുകണക്കിനാളുകളെ സുരക്ഷിക കേന്ദ്രങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുയാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ മഹാസെന്‍ അപകടകാരിയല്ലങ്കിലും തീരത്തേക്ക് അടുക്കുന്നതോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചുഴലികൊടുങ്കാറ്റ് ഏതുമേഖലയില്‍ ആഞ്ഞടിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണെന്ന് ചിറ്റഗോംഗ് പ്രവിശ്യാതലവന് മുഹമദ് അബ്ദുള്ള പറഞ്ഞു. ഏതുസാഹചര്യത്തെ നേരിടാനും തങ്ങള്‍ തയ്യാറാണെന്നും അബ്ദുള്ള അവകാശപ്പെട്ടു.
1ചുഴലികൊടുങ്കാറ്റില്‍ വന്‍ആള്‍നാശം ഉണ്ടാകുന്ന രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ് 2007ല്‍ ഉണ്ടായ ചുഴലികൊടുങ്കാറ്റില്‍ 4,000 പേരും 2009 മേയില്‍ ഐല ചുഴലികൊടുങ്കാറ്റില്‍ 300 പേരും ബംഗ്ലാദേശില്‍ മരിച്ചിരുന്നു. കോടികണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: