ടിമിക: ഇന്തോനേഷ്യയിലെ ടിമികയില്‍ ഖനിയിലെ തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഖനിയില്‍ കുടുങ്ങിയ പത്ത് പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു ഇരുപതോളംപേര്‍ ഖനിയില്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ പുറതെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകണ്.
കിഴക്കന്‍ ഇന്‍ഡോനേഷ്യയിലെ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഫ്രീപോര്‍ട്ട്-മക്മൊറാന്‍സ് ഗ്രാസ്ബെര്‍ഗ് ഖനിയിലാണ് അപകടം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ-ചെമ്പ് ഖനികളിലൊന്നാണിത്. ഖനിക്കുള്ളില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുത്ത തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
ചൊവാഴ്ച രാവിലെയാണ് തുരങ്കം തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: