ബംഗളൂരു: ക്രിസ് ഗെയ്ലിന്റെ വെടിക്കെട്ടിന് ആദം ഗില്‍ക്രിസ്റ്റിന്റെ മറുപടി. ആധുനിക ക്രിക്കറ്റിലെ ബിഗ് ഹിറ്റര്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ജയം ഗില്ലിയുടെ കിങ്ങ്സ് ഇലവന് പഞ്ചാബിനൊപ്പം നിന്നു; ഏഴ് വിക്കറ്റിന്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മുന്നില്‍വച്ച 175 റണ്‍സെന്ന ലക്ഷ്യം കിങ്ങ്സ് ഇലവന് 18.1 ഓവറില്‍ മൂന്നു വിക്കറ്റുകള്മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ പഞ്ചാബിപ്പട പ്ലേ ഓഫ് സാധ്യത നേരിയ തോതില്‍ നിലനിര്‍ത്തി. അതേസമയം, തോല്‍വി റോയല്‍ ചലഞ്ചേഴ്സിന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. പ്ലേ ഓഫില്‍ ഇടംനേടാന്‍ അവര്‍ക്ക് ഹൈദരാബാദ് സണ്‍റൈസേഴ്സുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടേണ്ടിവരും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട റോയല്‍ ചലഞ്ചേഴസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. 53 പന്തില്‍ നാലു ഫോറുകളും ആറു സിക്സറുകളും ഉള്‍പ്പെടെ 77 റണ്‍സ് വാരിയ ഗെയ്ല് തന്നെ അവരുടെ ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (43 പന്തില്‍ 57, ആറ് ഫോര്‍, രണ്ടു സിക്സ്) മോശമാക്കിയില്ല.
രണ്ടാം വിക്കറ്റില്‍ ഇരുവരും 136 റണ്‍സ് ടീമിന്റെ അക്കൗണ്ടിലെത്തിച്ചു. അവസാന പത്ത് ഓവറുകളില്‍ 122 റണ്‍സ് ബാംഗ്ലൂര്‍ ടീം കിറ്റിയിലാക്കി.
കിങ്ങ്സ് ഇലവന്റെ തിരിച്ചടിക്കു നേതൃത്വം കൊടുത്ത ഗില്‍ക്രിസ്റ്റ് (54 പന്തില്‍ 85 നോട്ടൗട്ട്) ഗെയ്ലിനെ കടത്തിവെട്ടി. പത്തുഫോറുകളും മൂന്നു സിക്സറുകളും പഞ്ചാബ് നായകന്റെ ഇന്നിങ്ങ്സിന് തോരണം ചാര്‍ത്തി. അഷര്‍ മൊഹമ്മൂദും (41 പന്തില്‍ 61) റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ കിങ്ങ്സ് ഇലവന് വിജയം ഉറപ്പിച്ചു.
സ്കോര്‍ ബോര്‍ഡ്
റോയല്‍ ചലഞ്ചേഴ്സ്:
പൂജാര സി മില്ലര്‍ ബി അവാന 19, ഗെയ്ല് ബി അവാന 77, കോഹ്ലി എല്‍ബിഡബ്ല്യൂ അഷര്‍ മൊഹമ്മൂദ് 57, എബി ഡിവില്ലിയേഴ്സ് ബി അവാന 6, ഹെന് റിക്വസ് നോട്ടൗട്ട് 0, ലോകേഷ് രാഹുല്‍ സി മന്ദീപ് ബി അഷര്‍ മൊഹമ്മൂദ് 8. എക്സ്ട്രാസ് 7. ആകെ- 5ന് 174 (20 ഓവര്‍). വിക്കറ്റ് വീഴ്ച്ച: 1-22, 2-158, 3-164, 4-166, 5-174
ബൗളിങ്: അഷര്‍ മൊഹമ്മൂദ് 4-0-24-2, സന്ദീപ് ശര്‍മ (1) 4-0-36-0, പര്‍വീന്ദര്‍ അവാന 4-0-39-3, പിയൂഷ് 4-0-27-0, മന്‍പ്രീത് ഗോണി 4-0-47-0.
കിങ്ങ്സ്
ഇലവന്: ഗില്‍ക്രിസ്റ്റ് നോ ട്ടൗട്ട് 85, ഷോണ്‍ മാര്‍ഷ് ബി ഖാന് 8, അഷര്‍ മൊഹമ്മൂദ് സി ഡിവില്ലിയേഴ്സ് ബി ഉനാത്കത് 61, മില്ലര്‍ ബി മുരളീധരന് 2, ആര്. സതീഷ് നോട്ടൗട്ട് 12.എക്സ്ട്രാസ് -8. ആകെ- 3ന് 176 (18.1).
വിക്കറ്റ്വീഴ്ച്ച: 1-24, 2-142, 3-162.
ബൗളിങ്: സഹീര്‍ ഖാന് 4-0-30-1, ഹെന്റിക്വസ് 2.1-0-29-0, ജാവേദ് ഉനാദ്കത് 4-0-34-1, മുരളീധരന് 4-0-44-1, വിനയ് കുമാര്‍ 4-0-35-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: