മുംബൈ: ഐപിഎല്ലില്‍ വീണ്ടുമൊരു ഒറ്റയാന് കലിയിളകി കൊമ്പുകുലുക്കിയാടി, കീ്റോണ്‍ പൊള്ളാര്‍ഡിന്റെ രൂപത്തില്‍. കണ്ണില്‍കണ്ടതെല്ലാം തച്ചുതകര്‍ത്ത ആ കരിവീരന് മുന്നില്‍ സുല്ലിട്ടത് ഹൈദരാബാദ് സണ്‍റൈസേഴ്സ്. 4ന് 178 എന്ന മാന്യമായ സ്കോര്‍ ഉയര്‍ത്തിയ ഹൈദരാബാദി സംഘത്തിന്റെ വരുതിയിലായിരുന്നു മത്സരത്തിന്റെ ഭൂരിഭാഗം സമയവും കാര്യങ്ങളെല്ലാം. പക്ഷേ, കൊടുങ്കാറ്റിന്റെ വേഗത്തില്‍ വീശിയടിച്ച പൊള്ളാര്‍ഡ് അവരുടെ സ്വപ്നങ്ങളെല്ലാം തച്ചുടച്ചു. 27 പന്തില്‍ 66 റണ്‍സുകള്‍ വാരിയെടുത്ത വന്യമായൊരിന്നിങ്ങ്സ്. 16 പന്തുകള്‍ക്കിടയില്‍ എട്ടു സിക്സറുകളുമായി പൊള്ളാര്‍ഡ് അഗ്നിയായപ്പോള്‍, ജയമുറപ്പിച്ചു നെഞ്ചു വിരിച്ചു നിന്ന സണ്‍റൈസേഴ്സ് പരാജിതരുടെ മുഖവുമായി കളംവിട്ടു. ഏഴു വിക്കറ്റ് വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് തിങ്കളാഴ്ച്ച രാവില്‍ പോയിന്റ് ടേബിളിന്റെ അധികാരികളായി.
ഓപ്പണര്‍ ഡെയ്ന്‍ സ്മിത്ത് (21), ദിനേശ് കാര്‍ത്തിക് (30), അമ്പാട്ടി റായിഡു (2) എന്നിവരെ നഷ്ടപ്പെട്ട.. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ (38) റിട്ടേയര്‍ഡ് ഹര്‍ട്ട് ആയി ഡഗ്ഔട്ടിലേക്കു നീങ്ങിയ നിമിഷങ്ങളില്‍ മുംബൈ വിജയതീരത്തു നിന്ന് ഏറെ അകലെയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (20 നോട്ടൗട്ട്) പൊള്ളാര്‍ഡും ഒത്തുചേര്‍ന്നെങ്കിലും സ്കോറിങ്ങിന് അത്രവേഗം പോരായിരുന്നു.
പൊള്ളാര്‍ഡ് ആദ്യം നേരിട്ട പത്തു പന്തുകളില്‍ പിറന്നത് 9 റണ്‍സുകള്‍. അവസാന നാല് ഓവറുകളില്‍ മുംബൈയ്ക്ക് വേണ്ടത് 62 റണ്‍സുകളും. പക്ഷേ, സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ കാമറോണ്‍ വൈറ്റിന്റെ ഒരു തെറ്റായ തീരുമാനം മത്സരത്തിന്റെ ജാതകം മാറ്റിയെഴുതി. 17-ാം ഓവറില്‍ വൈറ്റ് തിസാര പെരേരയെ പന്തേല്‍പ്പിച്ചു. ആദ്യ ബോള്‍ ഡീപ് മിഡ്വിക്കറ്റിലൂടെ രോഹിത് ഗ്യാലറിയില്‍ എത്തിച്ചു. തുടര്‍ന്നൊരു സിംഗിള്‍. പിന്നെ പൊള്ളാര്‍ഡിനെ ഊഴം. മൂന്നാം പന്ത് അതിര്‍ത്തി താണ്ടി. നാലാം പന്ത് സൈറ്റ് സ്ക്രീനുമുകളിലൂടെ പറന്നു. അടുത്തത് പെരേരയുടെ തലയ്ക്കുമുകളിലൂടെ ഫ്ലാറ്റ് സിക്സര്‍. അവസാന പന്ത് ലോങ്ങ് ഓണ്‍ വഴി കാണികള്‍ക്കിടയില്‍ ലാന്‍ഡ് ചെയ്തു, ആകെ 29 റണ്‍സ്.
കലിപൂണ്ട പൊള്ളാര്‍ഡിനു മുന്നില്‍ അമിത് മിശ്ര സ്പിന്നുമായെത്തി. ഫലം കണ്ടില്ല മിശ്രയുടെ ഓവറില്‍ മൂന്നു സിക്സറുകള്‍ക്കു കരീബിയന്‍ കരുത്തന് പിറവികൊടുത്തു. 19-ാം ഓവറില്‍ ഡെയ്ല്‍ സ്റ്റെയ്ന് പൊള്ളാര്‍ഡിനെ അടക്കി നിര്‍ത്തി.ഒടുവില്‍ പെരേരയെ രണ്ടു സിക്സറുകള്ക്കുകൂടി ശിക്ഷിച്ച് പൊ ള്ളാര്ഡ് മുംബൈയ്ക്ക് അത്ഭുത ജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: