കൊച്ചി: ലുലുവില്‍ മാമ്പഴ വിസ്മയങ്ങളുടെ മാംഗോ മാനിയ 2013 തുടങ്ങി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 125ല്‍ പരം മാമ്പഴങ്ങളും മറ്റനവധി മാങ്ങ ഉല്‍പ്പന്നങ്ങളും നിറഞ്ഞ കേരളത്തിലെ ഏറ്റവും വലിയ മാംഗോ ഫെസ്റ്റാണിത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹൈബി ഈഡന് എംഎല്‍എ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. കളമശ്ശേരി മുനിസിപ്പല്‍ കോര്പ്പറേഷന് ചെയര്മാന് ജമാല്‍ മണക്കാടന് ആദ്യ വില്‍പ്പന നടത്തി.
ജില്ലാ കളക്ടര്‍ ഷെയ്ക്ക് പരീദ് മാങ്ങ കൊണ്ടുണ്ടാക്കിയ കേക്ക് മുറിച്ചു. കളമശേരി മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എ.കെ. ബഷീര്‍, പ്രതിപക്ഷനേതാവ് പി.കെ. ബേബി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലുലു ഡയറക്ടര്‍ എം.എ. നിഷാദ് ഹൈപ്പര്‍ മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ സ്റ്റാന്‍ലി ഡിക്രൂസ്, റീട്ടെയില്‍ ഓപ്പറേഷന് ഹെഡ് പി.എ. നിഷാദ്, ഗ്രൂപ്പ് ബൈയിംഗ് ഫ്രൂട്ട് & വെജിറ്റബിള്‍സ് കെ.സുള്‍ഫീക്കര്‍, ഡപ്യൂട്ടി ജിഎം. സുധീഷ് (ഹൈപ്പര്‍ മാര്‍ക്കറ്റ്) എന്നിവര്‍ സന്നിഹിതരായിരുന്നു.
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവ മുതല്‍ അല്‍ഫോണ്‍സാ, പ്രിയൂര്, നീലം തുടങ്ങി നാടന്‍ ചപ്പിക്കുടിയന്‍ വരെസ്ഥാനം പിടിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടനിന്നാണ് പ്രധാനമായും മാങ്ങകള്‍ എത്തിയിട്ടുള്ളത്. മൈസൂറില്‍ ഒരു കാലത്ത് ടിപ്പു സുല്‍ത്താന്‍ വേണ്ടിനട്ടുപിടിപ്പിച്ച 350ല്‍പരം പഴക്കമുള്ള മാവുകളില്‍ നിന്നുള്ള പഴങ്ങളും മേളയിലുണ്ട്.
മാങ്ങകൊണ്ടുള്ള വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളാണ് ഫെസ്റ്റിവലിന്റെ മറ്റൊരു ആകര്‍ഷണീയത. മാമ്പഴ പുളിശ്ശേരി, പ്രഥമന്‍, ഗുജറാത്തി മാംഗോ കറി എന്നിവയ്ക്കൊപ്പം പഴച്ചാറുകൊണ്ടുള്ള രുചിഭേദങ്ങളും ധാരാളം. മാംഗോ മപ്പാസ്, കോക്കനട്ട് ലഡു, മാംഗോ & ബേക്കണ്‍, ബര്ഫിഷേക്ക്, , ലസ്സി, മില്‍ക്ക് പിസ്സ, മാങ്ങ ചേര്‍ന്ന മീന്‍ വിഭവങ്ങള്‍ എന്നിവയെല്ലാം ആസ്വാദ്യകരമാണ്. ചൊവ്വാഴ്ച മുതല്‍ 10 ദിവസമാണ് മേള .
പ്രതികരിക്കാൻ ഇവിടെ എഴുതുക: