തിരുവനന്തപുരം: സാങ്കേതികവിദഗ്ധര്‍ക്ക് വേണ്ടി വാതിലുകള്‍ തുറന്നിടുകയാണ് ടെക്നോപാര്‍ക്കിലെ ഡിജിറ്റല്‍ ബ്രാന്‍ഡ് ഗ്രൂപ്പ് (ഡിബിജി). അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിബിജി സംഘടിപ്പിക്കുന്ന കോഫീ@ഡിബിജി സെമിനാറില്‍ വെബ്, മൊബൈല്‍ ആപ്ലിക്കേഷന്‍ വികസനം സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കു മറുപടി തേടി ഏതു കമ്പനിയില്‍നിന്നുള്ള സാങ്കേതികവിദഗ്ധര്‍ക്കും പങ്കെടുക്കാം. എല്ലാ മാസവും സംഘടിപ്പിക്കുന്ന സെമിനാറില്‍ ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവയ്ക്കാനും അവസരമുണ്ട്.
കൂടാതെ, ടെക്നോഗീക്ക് എന്ന പേരില്‍ സാങ്കേതികരംഗത്തു താത്പര്യമുള്ളവര്‍ക്ക് ഇടപഴകാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ മനസിലാക്കാനുമുള്ള ഒരു ഫോറത്തിന് ഡിബിജി രൂപം നല്‍കും.
ജോലിയെ ഒരു കളിയുടെ ലാഘവത്തോടെ സമീപിക്കുന്ന ‘ഗെയ്മിഫിക്കേഷന്’ എന്ന ആശയം കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് ഡിജിറ്റല്‍ ബ്രാന്‍ഡ് ഗ്രൂപ്പാണ്. ചട്ടങ്ങളുടെ കുരുക്കുകളില്ലാതെ പരമാവധി പ്രോത്സാഹനം ലഭ്യമാക്കുന്ന രീതിയിലാണ് ഡിബിജിയിലെ ഓരോ ജോലിയും. വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാനും സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും വളര്‍ത്തിയെടുക്കുന്നതിനും എല്ലാ ജീവനക്കാര്‍ക്കും അവസരമുണ്ട്. ഇതിന്റെ ഭാഗമായി ഓഫീസില്‍തന്നെ മൂവി തിയേറ്ററും മ്യൂസിക് സിസ്റ്റവും ബീന്‍ ബാഗുകളുമെല്ലാം സജ്ജീകരിച്ചിരിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ടെക്നോപാര്‍ക്കിലെ സ്മാര്‍ട്ട് ബിസിനസ് സെന്റര്‍ ഇന്‍കുബേഷന്‍ ഫെസിലിറ്റിയിലാണ് ഡിബിജി പ്രവര്‍ത്തിച്ചിരുന്നത്. ഡിജിറ്റല്‍ ബ്രാന്‍ഡുകളുടെ ഡിസൈന്‍, ഇംപ്ലിമെന്റേഷന്‍, നിലനില്പ് എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മാനുഫാക്ചറിംഗ്, റിയല്‍ എസ്റ്റേറ്റ്, അപ്പാരല്‍, എഫ്&ബി, ഹെല്‍ത്ത്, ബ്യൂട്ടി കീയര്‍ എന്നീ മേഖലകളില്‍നിന്നുള്ള കമ്പനികളാണ് ഡിബിജിയുടെ ഉപയോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: