തിരുവനന്തപുരം: വി.എസ് എന്ന സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാകില്ലെന്ന് പി.എ. സുരേഷ് പറഞ്ഞു. വിഎസ്സിനെ പോരാട്ടങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വിഎസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുരേഷ് പറഞ്ഞു. നടപടികൊണ്ട് വിഎസ്സിനെ പിന്തിരിപ്പിക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളാണെന്നും കണ്ട്രോള് കമ്മീഷന് പരാതി നല്‍കില്ലെന്നും സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്.
വാര്‍ത്തകള്‍ ചോര്‍ത്തിയെന്നാരോപിച്ച് സുരേഷ് അടക്കം വിഎസിന്റെ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സംസ്ഥാന ഘടകത്തിന്റെ നടപടിക്ക് കേന്ദ്ര കമ്മിറ്റിയും പിബിയും കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
പാര്‍ട്ടി നടപടിയുടെ പശ്ചാത്തലത്തില്‍ ജോലിയില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിഎസിന് കത്ത് നല്‍കുമെന്നും സുരേഷ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: