നയ്റോബി: കെനിയയില്‍ ആശുപത്രിയില്‍ നിന്നു മാനസികരോഗികള്‍ രക്ഷപെട്ടു. കെനിയയിലെ ഏക മാനസികരോഗാശുപത്രിയായ മത്താരിയില് നിന്ന് 40 മനോരോഗികളാണ് രക്ഷപെട്ടത്.രാവിലെയാണ് സംഭവം.
ആശുപത്രിയിലെ ഏഴുപതോളം പേര് ആശുപത്രി ഗാര്‍ഡുകളെ ആക്രമിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. പക്ഷേ 40 പേര്‍ക്കു മാത്രമാണ് രക്ഷപെട്ടത്.
തങ്ങള്‍ക്കു ലഭിക്കുന്ന മരുന്നുകള്‍ ഫലപ്രദമല്ലെന്ന് ഇവര്‍ നേരത്തെ പരാതിപ്പെട്ടിരുന്നതായി പോലീസ് ചീഫ് സാമുവല്‍ അനാംപിയു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: