തിരുവനന്തപുരം: വാര്‍ത്ത ചോര്‍ത്തലിന്റെ പേരില്‍ പുറത്താക്കപ്പെട്ട വി.എസ്.അച്യുതാനന്ദന്റെ പഴ്സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങള്‍ക്കെതിരേ സംസ്ഥാന സെക്രട്ടറിയേറ്റില്‍ കുറ്റപത്രം. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷനാണ് മൂവര്‍ക്കുമെതിരേ കുറ്റപത്രം തയാറാക്കിയത്.
വിഎസിന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്, പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. വി.എസ് പാര്‍ട്ടിയുടെ തിരുത്തല്‍ ശക്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചു. വി.എസ് തയാറാക്കിയ രഹസ്യ രേഖകള്‍ മൂവരും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമേ സംസ്ഥാന സെക്രട്ടറി തയാറാക്കിയ സംഘടനാ രേഖ സിപിഎം വിരുദ്ധ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കാന് മൂവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി. ഇടത് ഭരണകാലത്ത് വി.എസും മന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി. ഇതിനായി ചില മാധ്യമപ്രവര്‍ത്തകരുമായി ഗൂഢാലോചന നടത്തി. ഇത്തരത്തില്‍ ഗൂഢാലോചന നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ പേരും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: