വാഷിങ്ടണ്‍: മാതൃദിനത്തോട് അനുബന്ധിച്ചു അമേരിക്കയില്‍ നടന്ന റാലിക്കു നേരെ വെടിവെയ്പ് നടത്തിയ 19കാരനെ പോലീസ് തിരിച്ചറിഞ്ഞു. ഞായറാഴ്ച തുറമുഖനഗരമായ ന്യൂ ഓര്‍ലിയന്‍സിലാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പില്‍ 19 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ന്യു ഓര്‍ലിയന്‍സ് സ്വദേശിയായ അകീന് സ്കോട്ടിനെയാണ് പോലീസ് സംശയിക്കുന്നത്.ദൃക്സാക്ഷി വിവരണത്തില്‍ നിന്ന് തിരിച്ചറിഞ്ഞ ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നോര്‍ത്ത് വില്ലെര് തെരുവിലൂടെ മാതൃദിന റാലി നടക്കുമ്പോഴായിരുന്നു അജ്ഞാതര്‍ റാലിക്കു നേരെ വെടിയുതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: