സിഡ്നി: പടിഞ്ഞാറന്‍ പസഫിക് തീരത്തെ മാരിയാന ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രധാന ദ്വീപായ സെയ്പാനില് നിന്നും 395 കിലോമീറ്റര്‍ വടക്കുമാറി ആഗ്രിഹാന് 42 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനമുണ്ടായത്.
603 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. അതുകൊണ്ടു തന്നെ ഭൗമോപരിതലത്തില്‍ പ്രകമ്പനത്തിന്റെ ആഘാതം കുറവായിരുന്നെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ നല്കുന്ന വിവരം. ജനങ്ങള്‍ക്ക് ചെറുഭൂചലനമായി മാത്രമാണ് ഇത് അനുഭവപ്പെട്ടതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. സുനാമി മുന്നറിയിപ്പോ മറ്റ് ജാഗ്രതാ നിര്‍ദേശങ്ങളോ നല്‍കിയിട്ടില്ലെന്നും അത്തരം ഭീഷണികളൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: